ഹൈടെക് എടിഎം കൊള്ള; ആറാം പ്രതി കെനിയയിൽ അറസ്റ്റിൽ

കേസിലെ ആറാം പ്രതി ആറാം പ്രതി റുമേനിയൻ പൗരൻ അലക്‌സാണ്ടർ മരിയാനോയാണ് കെനിയയിൽ അറസ്റ്റിലായിരിക്കുന്നത്. നേരത്തെ പ്രതികളിലൊരാളായ ഗബ്രിയേൽ മരിയോയെ മുംബൈയിൽ വച്ച് കേരളാ പൊലീസ് പിടികൂടിയിരുന്നു.

ഹൈടെക് എടിഎം കൊള്ള; ആറാം പ്രതി കെനിയയിൽ അറസ്റ്റിൽ

തിരുവനന്തപുരത്തെ എടിഎമ്മുകളിൽ നിന്ന് ഹൈടെക് കൊള്ള നടത്തിയ സംഘത്തിലെ ആറാം പ്രതി റുമേനിയൻ പൗരൻ അലക്‌സാണ്ടർ മരിയാനോ കെനിയയിൽ പിടിയിൽ. ഇന്റർപോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. പ്രതിയെ കൊണ്ടുവരാനായി കേരളാ പൊലീസ് കെനിയയിലേക്കു തിരിക്കും.

എടിഎം കാർഡ് വിവരങ്ങൾ ചോർത്തിയെടുത്ത് ഹൈടെക് ആയി കൊള്ള നടത്തുന്ന അന്തർദേശീയ സംഘത്തിലെ നാലു പേരാണ് തിരുവനന്തപുരത്തെത്തി തട്ടിപ്പ് നടത്തിയത്.

എടിഎമ്മുകളില്‍ ക്യാമറയും ഇലക്ട്രോണിക് ഉപകരണവും ഘടിപ്പിച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇവര്‍ പണം കവര്‍ന്നത്. മുംബൈയിൽ നിന്ന് വ്യാജ എടിഎം കാർഡുകൾ ഉപയോഗിച്ച് പണം കവരുന്നതിനിടെ റുമേനിയൻ പൗരനായ ഗബ്രിയേൽ മരിയോയെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികൾക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.