കാറോടിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണോ? പിഴയടക്കാനുള്ള നോട്ടീസ് കണ്ട് അരുൺ ഞെട്ടി

അരുണിന് ഇങ്ങനെയൊരു ബൈക്കേ ഇല്ല. മറിച്ച് ഇതേ നമ്പറിലുള്ള ഒരു മാരുതിക്കാറുണ്ട് താനും

കാറോടിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണോ? പിഴയടക്കാനുള്ള നോട്ടീസ് കണ്ട് അരുൺ ഞെട്ടി

കാറോടിച്ച് പോയ ആളിന് ഹെല്മമെറ്റ് ഇല്ലാത്തതിന് പിഴ ചുമത്തി കൺട്രോൾ റൂം ഇൻസ്പെക്ടർ. ചുള്ളിമാനൂർ കഴക്കുന്ന മുല്ലവനത്തിൽ അരുണിനെതിരെയാണ് പൊലീസ് വിചിത്രമായ നോട്ടീസ് അയച്ചത്.

കെ.എൽ 01-എ-432 നമ്പറിലുള്ള ബൈക്കിൽ രാവിലെ 9:30 ന് പേരൂർക്കടയിലൂടെ ഹെൽമറ്റില്ലാതെ സഞ്ചരിച്ചു എന്നതാണ് നോട്ടീസിൽ അരുണിന് എതിരെ ചുമത്തപ്പെട്ട കുറ്റം. എന്നാൽ അരുണിന് ഇങ്ങനെയൊരു ബൈക്കേ ഇല്ല. മറിച്ച് ഇതേ നമ്പറിലുള്ള ഒരു മാരുതിക്കാറുണ്ട് താനും. നോട്ടീസ് കണ്ട അരുൺ ആദ്യമൊന്ന് ഞെട്ടി. കാര്യം കൂട്ടുകാരെ അറിയിക്കുകയും ചെയ്തു.


അരുണിൻ്റെ ഒരു സുഹൃത്താണ് കാര്യമറിഞ്ഞ് നോട്ടീസിലെ പൊരുത്തക്കേട് കൺ ട്രോൾ റൂമിൽ അറിയിച്ചത്. അബദ്ധം പറ്റിയതറിഞ്ഞ പൊലീസ് പിഴയടക്കേണ്ടതില്ല എന്ന് വിളിച്ചറിയിച്ച് നോട്ടീസ് ക്യാൻസൽ ചെയ്യുകയും ചെയ്തു.


Story by
Read More >>