സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വ്യാപക നാശനഷ്ടം; ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം

മഴയിൽ പലയിടത്തും ഉരുൾപൊട്ടിയിട്ടുണ്ട്. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ആനക്കല്ലിലാണ് ഉരുൾപൊട്ടിയത്. ഉൾപ്രദേശമായതിനാൽ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കൃഷിയിടങ്ങൾ ഒലിച്ചുപോയി. ഉരുൾപൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലും പലയിടത്തുണ്ടായിട്ടുണ്ട്. പാലക്കാട്–അട്ടപ്പാടി റൂട്ടിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലേക്ക് ഇന്നലെ മണ്ണിടിഞ്ഞു വീണിരുന്നു. പാലക്കാടും കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകൾ നിറയുന്നു. ഇടുക്കി അണക്കെട്ട് പാതി നിറ‍ഞ്ഞു. താമരശേരി, കുറ്റ്യാടി ഭാഗങ്ങളിൽ വീടുകൾ തകർന്നിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വ്യാപക നാശനഷ്ടം; ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. മലയോര–തീരമേഖലയിലേക്കു പോകുന്നവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. തുലാവർഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് സംസ്‌ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ, ഇത് ഒരിക്കലും തുലാവർഷത്തിന്റെ തുടക്കമല്ല. അതിന് ഒക്‌ടോബർ പകുതി വരെ കാത്തിരിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ബംഗാൾ ഉൾക്കടലിൽ ശക്‌തമായ മേഘസാന്നിധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങളുടെ വൻ നിര കാത്തുകിടക്കുന്നു. രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. 19നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ കനത്ത മഴയുണ്ടാകും. ഇന്നലെ തളിപ്പറമ്പിൽ ആറ് സെന്റിമീറ്ററും വൈത്തിരിയിൽ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു.

ഹോസ്ദുർഗ്, കുഡ്‌ലു, തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂർ, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ മൂന്നു സെന്റിമീറ്റർ വീതം മഴയാണു പെയ്തത്. സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളിൽ ഒന്നു മുതൽ രണ്ടു വരെ സെന്റിമീറ്റർ മഴ പെയ്തു.

മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കോട്ടയം മീനച്ചല്‍ താലൂക്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

എറണാകുളം, കൊല്ലം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മഴയിൽ പലയിടത്തും ഉരുൾപൊട്ടിയിട്ടുണ്ട്. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ആനക്കല്ലിലാണ് ഉരുൾപൊട്ടിയത്. ഉൾപ്രദേശമായതിനാൽ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കൃഷിയിടങ്ങൾ ഒലിച്ചുപോയി. ഉരുൾപൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലും പലയിടത്തുണ്ടായിട്ടുണ്ട്. പാലക്കാട്–അട്ടപ്പാടി റൂട്ടിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലേക്ക് ഇന്നലെ മണ്ണിടിഞ്ഞു വീണിരുന്നു. പാലക്കാടും കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകൾ നിറയുന്നു. ഇടുക്കി അണക്കെട്ട് പാതി നിറ‍ഞ്ഞു. താമരശേരി, കുറ്റ്യാടി ഭാഗങ്ങളിൽ വീടുകൾ തകർന്നിട്ടുണ്ട്.

മധ്യകേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും ഉൾപ്പെടെ മഴ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

സംസ്‌ഥാനത്ത് ഈ സീസണിൽ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 157 സെന്റിമീറ്റർ മഴ ലഭിക്കേണ്ട സ്‌ഥാനത്ത് ഇന്നലെ വരെ ഏകദേശം 155 സെമീ മഴ ലഭിച്ചു കഴിഞ്ഞതോടെയാണു പത്തനംതിട്ട സംസ്‌ഥാനത്തെ കാലവർഷക്കണക്കിൽ ഒന്നാം സ്‌ഥാനം നേടിയത്. മഴയുടെ കുറവു കേവലം ഒന്നോ രണ്ടോ ശതമാനം മാത്രം. നാളെ വരെ ഇടവിട്ടു മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഈ കുറവും പരിഹരിക്കപ്പെടുമെന്നാണ് റിപ്പോ‍ർട്ട്.

Story by
Read More >>