കനത്ത മഴ തുടരുന്നു: മരണം 42 ആയി; ഏഴ് ജില്ലകളിൽ റെഡ്​ അലർട്ട്

എല്ലാ ഡാമുകളും തുറന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും

കനത്ത മഴ തുടരുന്നു: മരണം 42 ആയി; ഏഴ് ജില്ലകളിൽ റെഡ്​ അലർട്ട്

ടക്കൻ കേരളത്തിൽ നാശം വിതച്ച്​ കനത്ത മഴ തുടരുന്നു. തെക്കൻ കേരളത്തിൽ മഴക്ക്​ നേരിയ ശമനമുണ്ടെങ്കിലും വടക്കൻ കേരളത്തിൽ മാറ്റമില്ലാതെ തുടരുകയാണ്​. അനൗദ്യോഗിക കണക്കുകളനുസരിച്ച്​ കനത്ത മഴയെ തുടർന്നുണ്ടായ 52 പേർ മരിച്ചുവെന്നാണ്​ റിപ്പോർട്ട്. മപ്പുറത്ത് നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂര്‍ ശ്രീകണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പിടിയിലായി. കണ്ണൂര്‍ ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശക്തിയായി പെയ്യുകയാണ്. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ചാലിയാര്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നു. ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വെള്ളിയാഴ്ച മാത്രം പെയ്തത് റെക്കോര്‍ഡ് മഴ. നിലമ്പൂരില്‍ ഇന്നലെ 398 മില്ലി മീറ്റര്‍ മഴ പെയ്തു. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ഫലപ്രദമായി പുനരാരംഭിച്ചിട്ടില്ല. ഉടനെ തന്നെ രക്ഷാപ്രവർ‌ത്തകർ സംഭവ സ്ഥലത്ത് എത്തുമെന്നാണ് സൂചന. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 40 ല്‍ അധികം പേര്‍ മണ്ണിനടിയിലാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

സംസ്ഥാനത്ത് ഇതുവരെ 19 ഡാമുകളാണ് തുറന്നിരിക്കുന്നത്. എല്ലാ ഡാമുകളും തുറന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇന്ന് എട്ട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കാസർകോട്,കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നാല് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടങ്ങളില്‍ തീവ്ര മഴ ലഭിച്ചേക്കാം.

Read More >>