ജിഷ്ണുവിന്റെ കുടുംബത്തോടുള്ള പൊലീസ് അതിക്രമം; തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് വളയത്തും നാളെ ഹർത്താൽ

തിരുവന്തപുരത്ത് ബിജെപി, യുഡിഎഫ് ജില്ലാ കമ്മിറ്റികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കന്നത്. ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് ബിജെപിയും കോൺ​ഗ്രസുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് അതിക്രമം ആഭ്യന്തവകുപ്പിന്റെ നിര്‍ദേശപ്രകാരമാണെന്ന ആരോപണം ഉന്നയിച്ചാണ് ഇരുകക്ഷികളും ഹര്‍ത്താലിന് വെവ്വേറെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ജിഷ്ണുവിന്റെ കുടുംബത്തോടുള്ള പൊലീസ് അതിക്രമം; തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് വളയത്തും നാളെ ഹർത്താൽ

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് വളയത്തും നാളെ ഹർത്താൽ. തിരുവന്തപുരത്ത് ബിജെപി, യുഡിഎഫ് ജില്ലാ കമ്മിറ്റികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കന്നത്. ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് ബിജെപിയും കോൺ​ഗ്രസുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് അതിക്രമം ആഭ്യന്തവകുപ്പിന്റെ നിര്‍ദേശപ്രകാരമാണെന്ന ആരോപണം ഉന്നയിച്ചാണ് ഇരുകക്ഷികളും ഹര്‍ത്താലിന് വെവ്വേറെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് അതിക്രമത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പൊലീസിനും ഡിജിപിക്കും സർക്കാരിനും നേരെ പ്രതിപക്ഷ കക്ഷികൾ വിമർശനവുമായി രം​ഗത്തുവന്നു. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. സമരം ശക്തമായി യുഡിഎഫ് ഏറ്റെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ഒരിക്കലും ന്യായീകരിക്കാനാവാത്ത നടപടിയാണിതെന്നും പൊലീസിനെതിരെ കര്‍ശന നടപടികള്‍ വേണമെന്നും വിഎം സുധീരനും ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു.

ഇന്നുരാവിലെയാണ് ഡിജിപി ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും നേരെ പൊലീസ് അതിക്രമം കാട്ടിയത്. ഡിജിപി ഓഫീസിനു മുന്നിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന പൊലീസ് നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ അമ്മയേയും ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ തളർന്നുവീണ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാനിൽ കയറ്റിയത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.