എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ വിധിക്കെതിരെ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. മുസ്ലിം ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ വിധിക്കെതിരെ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ 11നു ഹൈക്കോടതിയിലേക്കു മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തിരുന്നു..ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.