ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവം; സ്വയം ചെയ്തതാണെന്ന് സ്വാമിയുടെ മൊഴി

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. പക്ഷെ ലിംഗഛേദത്തിന് പ്രേരണയായതെന്താണെതു സംബന്ധിച്ച് ഒന്നും ഇയാള്‍ മിണ്ടിയിട്ടില്ല.

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവം; സ്വയം ചെയ്തതാണെന്ന് സ്വാമിയുടെ മൊഴി

ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ മൊഴി. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. പക്ഷെ ലിംഗഛേദത്തിന് പ്രേരണയായതെന്താണെതു സംബന്ധിച്ച് ഒന്നും ഇയാള്‍ മിണ്ടിയിട്ടില്ല.

എന്നാല്‍ മൊഴി പൂർണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പീഡനവിവരം പുറത്തായതോടെ രക്ഷപ്പെടാനായാണ് സ്വാമി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്ന് പൊലീസ് കരുതുന്നു. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ ഹരിസ്വാമി അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസ് നിരീക്ഷണത്തില്‍ ആസ്പത്രിയില്‍ തുടരുന്ന ഇയാള്‍ക്കെതിരെ ലൈംഗീക അതിക്രമത്തിനും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. എന്നാല്‍ യുവതിയ്ക്കെതിരെ ഇതുവരെ കേസൊന്നും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം വിഷയത്തില്‍ സ്വാമിയെ തള്ളി ചവറ പന്മന ആശ്രമ അധികൃതരും രംഗത്തെത്തി. ആശ്രമത്തിന്റെ സത്പേര് കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പന്മന ആശ്രമം അറിയിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വ്യക്തി എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേല്‍വിലാസത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ആശ്രമത്തില്‍ നിന്ന് സ്വാമി പുറത്തിറങ്ങി. വ്യക്തിക്ക് പന്മന ആശ്രമവുമായി മറ്റ് യാതൊരു വിധ ബന്ധവുമില്ല. ആശ്രമത്തിന്റെ സത്പേരിന് കളങ്കമുണ്ടാക്കുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നും പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാതര്‍ അറിയിച്ചു.

ജനനേന്ദ്രിയം മുറിഞ്ഞ് തൂങ്ങിയ നിലയില്‍ആണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് 54 വയസുള്ള സ്വാമിയെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.