ന്യൂസ് 18ലെ തൊഴില്‍ പീഡനം: ഇ സനീഷിനെതിരെ ദളിത് മാധ്യമ പ്രവര്‍ത്തക പൊലീസിനു മൊഴി നല്‍കി

ഇന്നു രാവിലെ കഴക്കൂട്ടം സിഐയ്ക്ക് മുന്നിലാണ് ഇവര്‍ മൊഴി നല്‍കിയത്. മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമായ വകുപ്പുകള്‍ ചുമത്തി സനീഷിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ന്യൂസ് 18ലെ തൊഴില്‍ പീഡനം: ഇ സനീഷിനെതിരെ ദളിത് മാധ്യമ പ്രവര്‍ത്തക പൊലീസിനു മൊഴി നല്‍കി

ന്യൂസ് 18നില്‍ തൊഴില്‍ പീഡനത്തിരയായി ആത്മഹത്യക്ക് ശ്രമിച്ച ദളിത് മാധ്യമ പ്രവര്‍ത്തക മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സനീഷിനെതിരെ മൊഴി നല്‍കി. ഇന്നു രാവിലെ കഴക്കൂട്ടം സിഐയ്ക്ക് മുന്നിലാണ് ഇവര്‍ മൊഴി നല്‍കിയത്. മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമായ വകുപ്പുകള്‍ ചുമത്തി സനീഷിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ വിഷയത്തില്‍ നേരത്തെ ആരോപിതരായ ലല്ലു ശശിധരന്‍ പിള്ള, രാജീവ് ദേവരാജ്, ബി ദിലീപ് കുമാര്‍, സി എന്‍ പ്രകാശ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പട്ടിക ജാതി അതിക്രമം തടയല്‍ നിയമം ചുമത്താനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ തന്നെയാകും സനീഷിനെതിരെയുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഐസിയുവിലായിരുന്ന യുവതി വാര്‍ഡിലേക്ക് മാറിയ ശേഷമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ന്യൂസ് 18 എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍പിള്ള, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ്കുമാര്‍, സി എന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ചാനലിന്റെ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചത്. മാനസികമായി പീഡിപ്പിച്ചതിനു ശേഷം രാജി ആവശ്യപ്പെട്ടതോടെ ചാനലിന്റെ ഓഫീസില്‍ വച്ചുതന്നെ ഗുളികകൾ കഴിച്ച് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

Read More >>