സുല്‍ത്താന്‍ ബത്തേരിയിൽ ആലിപ്പഴ വര്‍ഷം; കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടി

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചിലയിടങ്ങളിലാണ് ആലിപ്പഴവര്‍ഷമുണ്ടായത്. കാപ്പിക്കുരുവും കുരുമുളകുമെല്ലാം അടര്‍ന്നു വീണു. ആലിപ്പഴ വര്‍ഷം കൃഷിക്ക് കനത്ത തിരിച്ചടിയായണെന്ന് കര്‍ഷകര്‍ പറയുന്നു.

സുല്‍ത്താന്‍ ബത്തേരിയിൽ   ആലിപ്പഴ വര്‍ഷം; കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടി

വയനാട്ടില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ആലിപ്പഴവര്‍ഷവും. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചിലയിടങ്ങളിലാണ് ആലിപ്പഴവര്‍ഷമുണ്ടായത്. ഇന്നലെ പെയ്ത വേനല്‍മഴയ്‌ക്കൊപ്പമാണ് വന്‍ ആലിപ്പഴവര്‍ഷമുണ്ടായത്. ഏറെ നേരം തുടർന്ന ആലിപ്പഴവര്‍ഷം കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കി. കാപ്പിക്കുരുവും കുരുമുളകുമെല്ലാം അടര്‍ന്നു വീണു. അപ്രതീക്ഷിതമായി പൊഴിഞ്ഞ ആലിപ്പഴം കൃഷിക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ബത്തേരിയിലെ കര്‍ഷകര്‍ പറഞ്ഞു.

വീടിന് മുകളിലേക്ക് ആലിപ്പഴ വര്‍ഷമുണ്ടായതോടെ നാട്ടുകാർ ഭയവിഹ്വലരായി. ചിലർ പുറത്തേക്കോടി. മറ്റു ചിലർ മൊബൈൽ ക്യാമറയിൽ ദൃശ്യം പകർത്തി.


ഈയടുത്തകാലത്തൊന്നും ഇത്രയും വലിയ ആലിപ്പഴ വര്‍ഷമുണ്ടായിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി എസ് ധര്‍മ്മരാജ് നാരദാന്യൂസിനോട് പറഞ്ഞു. ഭൂതലത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന നീരാവി വളരെ പെട്ടെന്ന് തണുക്കുക വഴി രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം.


വയനാട് പോലുള്ള പ്രദേശങ്ങളിൽ സാധാരണയായി ആലിപ്പഴ വര്‍ഷമുണ്ടാകാറുണ്ട്. എന്നാൽ കനത്ത കൃഷിനാശമുണ്ടാക്കുന്ന തരത്തിൽ ആലിപ്പഴവര്‍ഷം അടുത്തൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

1986ല്‍ ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴ വര്‍ഷത്തെത്തുടര്‍ന്ന് ബംഗ്ലാദേശിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ 92 പേര്‍ മരിച്ചിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴ വര്‍ഷവും ബംഗ്ലാദേശിലെയായിരുന്നു.

Story by