കുണ്ടറ പീഡനം; പ്രതി മുത്തച്ഛനെന്ന് പോലീസ്; നിര്‍ണായകമായത് അമ്മയുടെ മൊഴി

പെണ്‍കുട്ടിയുടെ അമ്മ കൃത്യമായി മൊഴി നല്‍കിയതോടെയാണ് വ്യക്തമായ സൂചന ലഭിച്ചത്. പൊലീസിലെ ചില മനശാസ്ത്ര വിദഗ്ധര്‍ നടത്തിയ കൗണ്‍സിലിംഗിനുശേഷമായിരുന്നു മൊഴിയെടുപ്പ്. തിങ്കളാഴ്ച നുണപരിശോധനയ്ക്ക് ഹാജരാവാന്‍ കൊല്ലം സെഷന്‍സ് കോടതി കുട്ടിയുടെ അമ്മയോടും മുത്തച്ഛനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ പൊലീസുമായി സഹകരിക്കാന്‍ തുടങ്ങിയത്.

കുണ്ടറ പീഡനം; പ്രതി മുത്തച്ഛനെന്ന് പോലീസ്; നിര്‍ണായകമായത് അമ്മയുടെ മൊഴി

കുണ്ടറ പീഡനക്കേസില്‍ മുത്തച്ഛനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴിയാണ് നിര്‍ണായകമായത്. മുത്തശ്ശിയും ഇയാള്‍ക്കെതിരേ മൊഴി നല്‍കി. ഒരു അഭിഭാഷകന്റെ ഗുമസ്തനായിരുന്നു മുത്തച്ഛന്‍ വിക്ടര്‍. കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

പുരുഷന്മാരെയും ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാനും പൊലീസ് തീരുമാനിച്ചു.

കേസന്വേഷണത്തില്‍ പൊലീസിനെ ബുദ്ധിമുട്ടിലാക്കിയിരുന്നത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഒമ്പതുപേരും നല്‍കിയ ഒരേ സ്വഭാവത്തിലെ മൊഴികളായിരുന്നു. ഇതില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമായിരുന്നു പൊലീസിന്. നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ കൃത്യമായി മൊഴി നല്‍കിയതോടെയാണ് വ്യക്തമായ സൂചന ലഭിച്ചത്. പൊലീസിലെ ചില മനശാസ്ത്ര വിദഗ്ധര്‍ നടത്തിയ കൗണ്‍സിലിങ്ങിനുശേഷമായിരുന്നു മൊഴിയെടുപ്പ്. തിങ്കളാഴ്ച നുണപരിശോധനയ്ക്ക് ഹാജരാവാന്‍ കൊല്ലം സെഷന്‍സ് കോടതി കുട്ടിയുടെ അമ്മയോടും മുത്തച്ഛനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ പൊലീസുമായി സഹകരിക്കാന്‍ തുടങ്ങിയത്.

കുണ്ടറയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ ജനുവരി 15ാം തിയതിയാണ് ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫെബ്രുവരി 17 ന് ലഭിക്കുകയും ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതേസമയം പത്തുവയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കെ വത്സല മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് മൂന്നുദിവസം മുമ്പുവരെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നായിരുന്നു മൊഴി. നടപടികളില്‍ കാലതാമസം വന്നതോടെ കുട്ടിയുടെ പിതാവ് വിവിധ ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. നടപടികളില്‍ വീഴ്ച വരുത്തിയ സിഐയെയും എസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Read More >>