ക്രമക്കേടുകൾ തടയാൻ കണ്ണൂരിൽ കുടിവെള്ള ടാങ്കറുകളിൽ ജിപിഎസ് സംവിധാനം

വരൾച്ചാ ബാധിത പ്രദേശത്തേക്കുള്ള കുടിവെള്ളം ഹോട്ടലുകൾക്ക് ഉൾപ്പെടെ മറിച്ചുവിൽക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് കുടിവെള്ള ടാങ്കറുകളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നത്.

ക്രമക്കേടുകൾ തടയാൻ കണ്ണൂരിൽ  കുടിവെള്ള ടാങ്കറുകളിൽ ജിപിഎസ് സംവിധാനം

ടാങ്കറുകൾ വഴിയുള്ള കുടിവെള്ളവിതരണത്തിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കുടിവെള്ള ടാങ്കറുകളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ജിപിഎസുകൾ ഘടിപ്പിച്ച ടാങ്കറുകൾ കണ്ണൂരിൽ ഓട്ടം തുടങ്ങി.

കുടിവെള്ള ടാങ്കറുകളുടെ നീക്കം നിരീക്ഷിക്കാൻ കളക്ട്രേറ്റിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വരൾച്ചാ ബാധിത പ്രദേശത്തേക്കുള്ള കുടിവെള്ളം ഹോട്ടലുകൾക്ക് ഉൾപ്പെടെ മറിച്ചുവിൽക്കുന്ന പ്രവണത അവസാനിപ്പിക്കാൻ പുതിയ സംവിധാനം കൊണ്ട് കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

നിലവിൽ പെരിങ്ങോത്ത് ചെങ്ങറ കോളനിയിലേക്കും ഏഴിമല ഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കറുകളിലാണ് ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷണം വിജയമായാൽ മുഴുവൻ ടാങ്കറുകളിലും ജിപിഎസ് സംവിധാനം ഏർപ്പെടുത്തും.