എഎംഎംഎയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ല; മന്ത്രി ബാലൻ

സംഘടനയിലെ ചില തീരുമാനങ്ങൾക്കെതിരെ പൊതുജനവികാരം ഉണ്ടായിട്ടുണ്ട‌്. ഇത്​ പരിഹരിക്കാൻ ഭാരവാഹികൾ മുൻകൈയെടുക്കണം.

എഎംഎംഎയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ല; മന്ത്രി ബാലൻ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ തിരിച്ചെടുത്തതിനെ തുടർന്ന് താരസംഘടനയായ എഎംഎംഎയിലുണ്ടായ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് സിനിമ- സാംസ്കാരിക മന്ത്രി എ കെ ബാലൻ. 'അമ്മ' പ്രസിഡന്റ് കൂടിയായ നടൻ മോഹൻലാലുമായി നടന്ന ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു മന്ത്രി.

സംഘടനയിലെ ചില തീരുമാനങ്ങൾക്കെതിരെ പൊതുജനവികാരം ഉണ്ടായിട്ടുണ്ട‌്. ഇത്​ പരിഹരിക്കാൻ ഭാരവാഹികൾ മുൻകൈയെടുക്കണം. ഏകപക്ഷീയ തീരുമാനമുണ്ടാകില്ലെന്നും ബന്ധപ്പെട്ടവരുമായി ചർച്ച ചെയ‌്ത‌് തീരുമാനിക്കുമെന്നും മോഹൻലാൽ ഉറപ്പ‌ു നൽകിയിട്ടുണ്ട‌്.

അദ്ദേഹത്തി​​​ന്റെ വിദേശയാത്ര കഴിഞ്ഞ‌് ചർച്ചയുണ്ടാകും. ഡബ്ല്യുസിസിയുമായും ചർച്ച നടത്തുമെന്ന്​ ലാൽ അറിയിച്ചതായി മന്ത്രി പറഞ്ഞു. ബുധനാഴ‌്ച രാത്രി മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെത്തിയാണ‌് മോഹൻലാൽ കൂടിക്കാഴ്ച നടത്തിയത്​.

Read More >>