മാതൃഭാഷയിൽ പിടിമുറുക്കി സർക്കാർ: മലയാളം സംസാരിക്കാന്‍ അനുവദിക്കാത്ത സ്‌കൂളുകളുടെ എന്‍ഒസി റദ്ദാക്കും; പ്രധാന അധ്യാപകര്‍ക്ക് 5000 രൂപ പിഴ

എന്നാൽ, മലയാളം മാത്രമെ സംസാരിക്കാവു എന്ന പ്രചാരണ ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഎസ്ഇ, ഐസിഎസ്ഇ എന്നിങ്ങനെ എല്ലാ സ്‌കൂളുകള്‍ക്കും ഈ ഓര്‍ഡിനന്‍സ് ബാധകമാണ്. മലയാളം നിര്‍ബന്ധമാണെന്ന ചട്ടം പാലിച്ചാൽ മാത്രമേ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കൂ. മലയാളം വിലക്കുന്ന സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് 5000 രൂപ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാതൃഭാഷയിൽ പിടിമുറുക്കി സർക്കാർ:  മലയാളം സംസാരിക്കാന്‍ അനുവദിക്കാത്ത സ്‌കൂളുകളുടെ എന്‍ഒസി റദ്ദാക്കും; പ്രധാന അധ്യാപകര്‍ക്ക് 5000 രൂപ പിഴ

മലയാളത്തിൽ നിലപാട് കടുപ്പിച്ച് സർക്കാർ. സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നത് വിലക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളം സംസാരിക്കാന്‍ അനുവദിക്കാത്ത സ്‌കൂളുകളുടെ എന്‍ഒസി റദ്ദാക്കുമെന്നും പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എന്നാൽ, മലയാളം മാത്രമെ സംസാരിക്കാവു എന്ന പ്രചാരണ ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ എന്നിങ്ങനെ എല്ലാ സ്‌കൂളുകള്‍ക്കും ഈ ഓര്‍ഡിനന്‍സ് ബാധകമാണ്. മലയാളം നിര്‍ബന്ധമാണെന്ന ചട്ടം പാലിച്ചാൽ മാത്രമേ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കൂ. മലയാളം വിലക്കുന്ന സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് 5000 രൂപ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ ഭാഷാ പ്രദേശങ്ങളില്‍ കന്നഡ, തമിഴ്, അറബി എന്നിവ സംസാരിക്കുന്ന കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അതിനുളള സൗകര്യം സ്‌കൂളുകള്‍ ചെയ്തുകൊടുക്കണം. അതേസമയം, കേരളത്തിനു വെളിയില്‍ നിന്നും ഇവിടെ വന്നു താമസിച്ചു പഠിക്കുന്നവര്‍ക്ക് ഓര്‍ഡിനന്‍സിന്റെ ചട്ടങ്ങളില്‍ ഇളവുണ്ട്.

മലയാളം നിർബന്ധമാക്കിയുള്ളതിനു പുറമെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കുന്നതിനുളള ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാക്കും. ഫീസ്, പ്രവേശനം, സംവരണം എന്നിവ നിയന്ത്രിക്കാനും പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Read More >>