സോളാര്‍ കേസ്; അന്വേഷണത്തില്‍ വീഴച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി

മുഖമന്ത്രിയെക്കൂടാതെ മന്ത്രിമാര്‍, എംഎല്‍എമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് അന്വേഷിച്ചില്ലെന്ന കമ്മിഷന്‍ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

സോളാര്‍ കേസ്; അന്വേഷണത്തില്‍ വീഴച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി

സോളാര്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയാരംഭിച്ചു. രണ്ട് എസ്പിമരടക്കം ആറു പൊലീസ് ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. ജി. അജിത്, റെജി ജേക്കബ്, ഡിവൈഎസ്പിമാരായ സുദര്‍ശന്‍, ജയ്‌സണ്‍ ജോസഫ്, സിഐ ബി റോയി, എസ്‌ഐ ബിജു ജോണ്‍ ജേക്കബ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുഖമന്ത്രിയെക്കൂടാതെ മന്ത്രിമാര്‍, എംഎല്‍എമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് അന്വേഷിച്ചില്ലെന്ന കമ്മിഷന്‍ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഐജി പത്മകുമാര്‍, ഡിവൈഎസ്പി കെ. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കും. ക്രൈം ബ്രാഞ്ച് ഡിജിപി എ ഹേമചന്ദ്രന്‍, ഐജി കെ.പത്മകുമാര്‍ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹിയായ ജിആര്‍ അജിത്തിനെിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കാനും സോളാര്‍ കമ്മിഷന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ജി. അജിത് കുമാറിനെതിരെ വകുപ്പ് തല നടപടിയുണ്ടാവും. അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ കേസെടുക്കുകയും ചെയ്യും.

Read More >>