കണ്ണൂർ കൊലപാതകം: അടിയന്തരവും കർശനവുമായ നടപടി വേണമെന്ന് ഗവർണർ

സമാധാന പ്രിയര്‍ക്ക് നല്ല സന്ദേശം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ സമർപ്പിച്ച പരാതി ​ഗവർണർ മുഖ്യമന്ത്രിക്കു കൈമാറി.

കണ്ണൂർ കൊലപാതകം: അടിയന്തരവും കർശനവുമായ നടപടി വേണമെന്ന് ഗവർണർ

കണ്ണൂരിൽ ആർഎസ്എസ് കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തരവും കർശനവുമായ നടപടി വേണമെന്ന് ​ഗവർണർ പി സദാശിവം. ഇതുസംബന്ധിച്ച് ​ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനു നിർദേശം നൽകി.

അക്രമം തടയണമെന്നും ​ഗവർണർ നിർദേശിച്ചു. സമാധാന പ്രിയര്‍ക്ക് നല്ല സന്ദേശം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ സമർപ്പിച്ച പരാതി ​ഗവർണർ മുഖ്യമന്ത്രിക്കു കൈമാറി.

കണ്ണൂരിൽ സമാധാന പാലനത്തിൽ പൊലീസ് പരാജയപ്പെട്ടെന്നും സർക്കാർ ഇടപെടുന്നില്ലെന്നും അതിനാൽ ജില്ലയിൽ അഫ്സ്പ (സായുധ സേന പ്രത്യേകാധികാര നിയമം) നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാവിലെ ഒ രാജ​ഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ രാവിലെ ​ഗവർണർക്കു നിവേദനം സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ​ഗവർണറുടെ ഇടപെടൽ.