കോടതിയിൽ തോറ്റതിന് വക്കീലിന്റെ നെഞ്ചത്ത്: സെൻകുമാറിന്റെ വക്കീലിനോട് സർക്കാരിന്റെ പ്രതികാരമെന്ന് ആരോപണം

വി ഗിരിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഹാരിസ് ബീരാനൊപ്പം ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനെയും മാറ്റിയിട്ടുണ്ട്. സെൻകുമാറിന്റെ പുനർനിയമന കേസിൽ സുപ്രീംകോടതിയിൽ സർക്കാരിനെ പരാജയപ്പെടുത്തിയതിലുള്ള പ്രതികാരനടപടിയാണ് ഇതെന്ന പരാതി ഉയർന്നിട്ടുണ്ട്.

കോടതിയിൽ തോറ്റതിന് വക്കീലിന്റെ നെഞ്ചത്ത്: സെൻകുമാറിന്റെ വക്കീലിനോട് സർക്കാരിന്റെ പ്രതികാരമെന്ന് ആരോപണം

സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ സർക്കാരിനെതിരെ ഹാജരായ അഡ്വ. ഹാരിസ് ബീരാനെ കെഎസ്ആർടിസിക്കായി വാദിക്കുന്ന ചുമതലയിൽ നിന്നും മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണു നടപടി. നിരന്തരമായി കേസുകള്‍ കോടതികളില്‍ തോല്‍ക്കുന്നുവെന്നാണ് വാദമുയർത്തിയാണ് ​ഗതാ​ഗതവകുപ്പിന്റെ നടപടി.

വി ഗിരിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഹാരിസ് ബീരാനൊപ്പം ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനെയും മാറ്റിയിട്ടുണ്ട്. സെൻകുമാറിന്റെ പുനർനിയമന കേസിൽ സുപ്രീംകോടതിയിൽ സർക്കാരിനെ പരാജയപ്പെടുത്തിയതിലുള്ള പ്രതികാരനടപടിയാണ് ഇതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

14 വർഷമായി സുപ്രീംകോടതിയിൽ കെഎസ്ആർടിസിക്കായി വാദിച്ചുവരുന്ന വക്കീലാണ് അഡ്വ. ഹാരിസ് ബീരാൻ. ഇക്കാര്യം ഒൗദ്യോഗികമായി ഹാരിസ് ബീരാനെ അറിയിച്ചിട്ടുണ്ടെന്നാണു ​ഗതാ​ഗതവകുപ്പിന്റെ വാദം. എന്നാൽ ഇത് അഡ്വ. ഹാരിസ് ബീരാൻ നിഷേധിച്ചു. തനിക്ക് ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

സർക്കാരുകൾ മാറിവരുമ്പോൾ അവരുടേതായ വക്കീലന്മാരെ നിയോ​ഗിക്കുക എന്നതാണ് തുടർന്നുവരുന്ന രീതി. എന്നാൽ കഴിഞ്ഞ 14 വർഷമായി ഈ സ്ഥാനത്തുനിന്നും എന്നെ മാറ്റിയിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ ഈ സർക്കാരിനു തന്നെ മാറ്റണമെന്നു തോന്നി. അതുകൊണ്ടു മാറ്റിയതാവാം എന്നാണ് തനിക്കു തോന്നുന്നത്. പക്ഷേ തന്നെ മാറ്റാനുള്ള കാരണം എന്താണെന്നു തനിക്കറിയില്ലെന്നും ഇത്തരമൊരു നടപടി സംബന്ധിച്ച് തനിക്കിതുവരെയൊരു മുന്നറയിപ്പും കിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.