​ട്രഷറി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; ഗസറ്റഡ് റാങ്കില്ലാത്ത ജീവനക്കാർക്കും ഇനി ട്രഷറി അക്കൗണ്ട് വഴി ശമ്പളം

ഇതു സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. നേരത്തെ ​ഗസറ്റഡ് ഉദ്യോ​ഗസ്ഥർക്ക് മാത്രമായിരുന്നു ഈ സൗകര്യം. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ സംസ്ഥാനത്തെ മുഴുവൻ ഉദ്യോ​ഗസ്ഥർക്കും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം മാറാൻ സാധിക്കും.

​ട്രഷറി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; ഗസറ്റഡ് റാങ്കില്ലാത്ത ജീവനക്കാർക്കും ഇനി ട്രഷറി അക്കൗണ്ട് വഴി ശമ്പളം

​ട്രഷറി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഗസറ്റഡ് റാങ്കില്ലാത്ത സർക്കാർ ജീവനക്കാർക്കും ഇനി ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നൽകാൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. നേരത്തെ ​ഗസറ്റഡ് ഉദ്യോ​ഗസ്ഥർക്ക് മാത്രമായിരുന്നു ഈ സൗകര്യം. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ സംസ്ഥാനത്തെ മുഴുവൻ ഉദ്യോ​ഗസ്ഥർക്കും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം മാറാൻ സാധിക്കും.

​ഗസറ്റഡ് റാങ്കില്ലാത്ത ഉദ്യോ​ഗസ്ഥർക്ക് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനാവശ്യമായ സൗകര്യം ട്രഷറി ഡയറക്ടർ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. നോൺ ​ഗസറ്റഡ് വിഭാ​ഗത്തിനു കീഴിലാണ് ഇവർക്കുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുക.

ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് കൂടുതൽ ബാങ്കിങ് സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ഇപ്പോൾ ഇ-ട്രാൻസ്ഫർ പോലുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ആർബിഐയുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ആകർഷകമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ട്രഷറി നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തുന്നുണ്ട്.


Read More >>