ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും; ടു സ്റ്റാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ്; സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫിന്റെ അംഗീകാരം

നിയമതടസ്സമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനമെന്നാണ് സൂചന. ത്രീ സ്റ്റാറിനു താഴെയുള്ള ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കും. ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് വിതരണം ചെയ്യാനും തീരുമാനമായി. പ്രഖ്യാപനം വൈകിട്ട് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും; ടു സ്റ്റാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ്; സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫിന്റെ അംഗീകാരം

സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാറുകളില്‍ നിയമതടസ്സമില്ലാത്ത എല്ലാ ബാറുകളും തുറക്കുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. ഇന്നു വൈകിട്ട് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു പുറമെ സുപ്രീം കോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയില്‍ വരാത്ത ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകളാണ് തുറക്കുക.

ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് താഴെയുള്ളവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനമായെന്നും സൂചനയുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാനും ധാരണയായി. കള്ള് വ്യവസായം സംരക്ഷിക്കാന്‍ ടോഡി ബോര്‍ഡ് രൂപീകരിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി.

ഇന്നു വൈകിട്ട് ഇതു സംബന്ധിച്ച എല്‍ഡിഎഫ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വൈകിട്ട് അഞ്ചു മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ സംസ്ഥാനത്തെ 730 ബാറുകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. 38 ബാറുകല്‍ക്ക് മാത്രമായിരുന്നു അപ്പോള്‍ ഫോര്‍ സ്റ്റാര്‍ പദവി ഉണ്ടായിരുന്നത്. പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ ലൈസന്‍സ് നല്‍കാനായിരുന്നു മുന്‍ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇതില്‍ 615 ബാറുകള്‍ മാത്രമാണ് ബിയര്‍-വൈന്‍ പാര്‍ലറുകളാക്കിയത്. പിന്നീട് ഈ ബാറുകളില്‍ 112 എണ്ണത്തിനു ഫോര്‍ സ്റ്റാര്‍ പദവി നല്‍കി.