ഡിജിപിയെ തിരുത്തി സർക്കാർ; പൊലീസ് ആസ്ഥാനത്തെ വിവാദ സ്ഥലംമാറ്റം റദ്ദാക്കി

പാെലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായിരുന്ന ബീന കുമാരിയുടെ സ്ഥലംമാറ്റമാണ് ഡിജിപിയെ തിരുത്തി സർക്കാർ പിൻവലിച്ചത്. അപ്രധാനമായ യു ബ്രാഞ്ചിലേക്കായിരുന്നു സ്ഥലംമാറ്റം. വിവാദങ്ങളുണ്ടാക്കാതെ എല്ലാവരും ഒരുമിച്ചു പോകണമെന്ന ഉപദേശത്തോടെയാണ് സർക്കാർ നടപടി.

ഡിജിപിയെ തിരുത്തി സർക്കാർ; പൊലീസ് ആസ്ഥാനത്തെ വിവാദ സ്ഥലംമാറ്റം റദ്ദാക്കി

പൊലീസ് ആസ്ഥാനത്തെ വിവാദ സ്ഥലംമാറ്റം സർക്കാർ റദ്ദാക്കി. ജൂനിയർ വനിതാ സൂപ്രണ്ടിനെ സ്ഥലംമാറ്റിയ ഡിജിപിയുടെ ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്.

പാെലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായിരുന്ന ബീന കുമാരിയുടെ സ്ഥലംമാറ്റമാണ് ഡിജിപിയെ തിരുത്തി സർക്കാർ പിൻവലിച്ചത്. അപ്രധാനമായ യു ബ്രാഞ്ചിലേക്കായിരുന്നു സ്ഥലംമാറ്റം. വിവാദങ്ങളുണ്ടാക്കാതെ എല്ലാവരും ഒരുമിച്ചു പോകണമെന്ന ഉപദേശത്തോടെയാണ് സർക്കാർ നടപടി.

മൂന്നുദിവസം മുമ്പാണ് ബീനാ കുമാരിയെ ഡിജിപി തദ്സ്ഥാനത്തുനിന്നും മാറ്റിയത്. ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു ബീനയുടെ സ്ഥലംമാറ്റം. ത‌ന്റെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നു കാട്ടി ബീന കുമാരി ആഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ സെക്ഷനിൽ നിന്നും തന്നെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റിയെന്നായിരുന്നു പരാതി.

പൊലീസ് ആസ്ഥാനത്തുനിന്ന് രഹസ്യങ്ങൾ ചോർത്തിയതിനു എട്ടുമാസം മുമ്പ് പേരൂർക്കട എസ്എപി ക്യാംപിലേക്ക് സ്ഥലം മാറ്റപ്പെട്ട സുരേഷ് കൃഷ്ണയെ ആയിരുന്നു പകരം നിയമിച്ചിരുന്നത്. ചട്ടവിരുദ്ധമാണ് സുരേഷിന്റെ നിയമനമെന്നും ആരോപണമുയർന്നിരുന്നു.

എന്നാൽ, പൊലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം തന്‍റെ അധികാരപരിധിയിൽ വരുന്നതാണെന്നായിരുന്നു ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു നൽകിയ റിപ്പോർട്ട്. എഎൽഎ നൽകിയ പരാതിയിൽ മൂന്നു മാസത്തോളം നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് സ്ഥലമാറ്റമെന്നും ഡിജിപി വിശദീകരിച്ചിരുന്നു.