കാലിക്കറ്റ് സര്‍വകലാശാലയില്‍ ദേശീയ ഫുട്ബോള്‍ അക്കാദമി: പദ്ധതിക്ക് സർക്കാർ അം​ഗീകാരം

ആദ്യഘട്ട പദ്ധതിക്ക് 14.7 കോടി രൂപയാണ് ചെലവ്. അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നവർക്ക് വിദ്യാഭ്യാസം, താമസം, പരിശീലനം എന്നിവയ്ക്കുളള ചെലവുകള്‍ സായി വഹിക്കും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ഫിഫ എന്നിവയുമായി സഹകരിച്ചാണ് ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദേശീയ ഫുട്ബോള്‍ അക്കാദമി: പദ്ധതിക്ക് സർക്കാർ അം​ഗീകാരം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദേശീയ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കും. അക്കാദമി സ്ഥാപിക്കാനുളള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അംഗീകരിച്ചു. മലബാറില്‍ നിന്നുളള ഫുട്ബോള്‍ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുളള പരിശീലനം ലഭിക്കാന്‍ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. ഇതിനു വേണ്ടി സര്‍വകലാശാല 20 ഏക്കര്‍ സ്ഥലം നല്‍കും. അക്കാദമിയുടെ ഭാഗമായി വോളിബോള്‍, ഭാരോദ്വഹനം എന്നിവയിലും പരിശീലനം നൽകാൻ സായിക്ക് പദ്ധതിയുണ്ട്.


ആദ്യഘട്ട പദ്ധതിക്ക് 14.7 കോടി രൂപയാണ് ചെലവ്. അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നവർക്ക് വിദ്യാഭ്യാസം, താമസം, പരിശീലനം എന്നിവയ്ക്കുളള ചെലവുകള്‍ സായി വഹിക്കും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ഫിഫ എന്നിവയുമായി സഹകരിച്ചാണ് ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ഒരു കേന്ദ്രം ഇപ്പോള്‍ കേരളത്തിലില്ല എന്നത് കണക്കിലെടുത്താണ് സായി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.


വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, സ്പോര്‍ട്സ് മന്ത്രി എ സി മൊയ്തീന്‍, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, സ്പോര്‍ട്സ് സെക്രട്ടറി ഡോ.ബി അശോക്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി പി ദാസന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുൽ മജീദ്, സായി റീജിണല്‍ ഡയറക്ടര്‍ ഡോ. ജി കിഷോര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിന് സായിയുമായി സര്‍വകലാശാല ധാരണാപത്രം ഒപ്പിടും

Read More >>