രാജു നാരായണസ്വാമി ഔദ്യോ​ഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; അപ്രധാന വകുപ്പിലെ നിയമനം അം​ഗീകരിക്കില്ലെന്നു സ്വാമി

കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകർ ഐഎഎസ്സുമായി നടന്ന പരസ്യ പോരിനെ തുടർന്നാണ് സർക്കാർ രാജു നാരായണ സ്വാമിയെ മാറ്റിയത്. ഇതോടൊപ്പം, ബിജു പ്രഭാകർ ഐഎഎസ്സിനേയും പുറത്താക്കിയിരുന്നു. ഈമാസം 24നു ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.

രാജു നാരായണസ്വാമി ഔദ്യോ​ഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; അപ്രധാന വകുപ്പിലെ നിയമനം അം​ഗീകരിക്കില്ലെന്നു സ്വാമി

ചേരിപ്പോരിനെ തുടർന്ന് കൃഷിവകുപ്പിൽ നിന്നും പുറത്താക്കപ്പെട്ട മുതിർന്ന ഐഎസ്എസ് ഉദ്യോ​ഗസ്ഥൻ രാജു നാരായണ സ്വാമിയെ ഔദ്യോ​ഗിക ഭാഷാ വകുപ്പ് സെക്രട്ടറിയാക്കി നിയമിച്ചു.

എന്നാൽ, അപ്രധാന വകുപ്പിലെ നിയമനം സ്വീകരിക്കില്ലെന്ന് രാജു നാരായണ സ്വാമി അറിയിച്ചു.

കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകർ ഐഎഎസ്സുമായി നടന്ന പരസ്യ പോരിനെ തുടർന്നാണ് സർക്കാർ രാജു നാരായണ സ്വാമിയെ മാറ്റിയത്. ഇതോടൊപ്പം, ബിജു പ്രഭാകർ ഐഎഎസ്സിനേയും പുറത്താക്കിയിരുന്നു. ഈമാസം 24നു ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.

ഇരുവരേയും പുറത്താക്കിയെങ്കിലും പുതിയ ചുമതലകളൊന്നും നൽകിയിരുന്നില്ല. എന്നാൽ, തന്നെ പുറത്താക്കുന്നതിനു മുമ്പ് ജൂൺ 12 വരെ ബിജു പ്രഭാകർ അവധിയെടുത്തിരുന്നു.

മുതിർന്ന ഉദ്യോ​ഗസ്ഥരായ രാജു നാരായണസ്വാമിയും ബിജു പ്രഭാകറും പരസ്യമായ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. രാജു നാരായണ സ്വാമി തന്നെ മനഃപ്പൂർവ്വം വിജിലൻസ് കേസിൽ കുടുക്കാന‍് ശ്രമിക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം.

എന്നാൽ, ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും അദ്ദേഹം വകുപ്പിൽ അഴിമതി നടത്തുകയാണെന്നും ഇതിനെല്ലാം തന്റെ കൈയിൽ തെളിവുണ്ടെന്നുമായിരുന്നു രാജു നാരായണ സ്വമിയുടെ പ്രത്യാരോപണം. ഇരുവരും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ വകുപ്പ് മന്ത്രി ഇടപെട്ടു താക്കീത് നൽകിയെങ്കിലും പോര് അവസാനിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ കർശന നടപടി കൈക്കൊണ്ടത്.