വീഴ്ചപറ്റുന്ന പൊലീസിന് ഉപദേശി വരുന്നു; പോലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിച്ചു

'രമൺ ശ്രീവാസ്തവ ആഭ്യന്തരവകുപ്പിന്റെയല്ല, പൊലീസിന്റെ ഉപദേശകനാണെന്നും ഇരിക്കട്ടെ' എന്ന് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ച പിണറായി ഉപദേശകന്മാർ നല്ലതല്ലേയെന്നും ചോദിച്ചിരുന്നു. ഉപദേശകന്റെ വരവോടെ പൊലീസിൽ പുതിയ പരിഷ്കാരങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വീഴ്ചപറ്റുന്ന പൊലീസിന് ഉപദേശി വരുന്നു; പോലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിച്ചു

മുൻ ഡിജിപി രമൺ ശ്രീവാസ്തവയെ പോലീസുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാൻ മന്ത്രിസഭായോഗതീരുമാനം. പോലീസിനെതിരെ നിരന്തരം വിമർശനം ഉയരുന്ന സാഹചര്യത്തിൽ രമൺ ശ്രീവാസ്തവയെ ഇതുമായി ബന്ധപ്പെട്ട ഉപദേശകനായി നിയമിക്കുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.

ചീഫ് സെക്രട്ടറി റാങ്കിൽ പ്രതിഫലമില്ലാതെയാണ് ശ്രീവാസ്തവയുടെ ഉപദേശകജോലി. നിലവിൽ മുഖ്യമന്ത്രിക്ക് വ്യത്യസ്ത വിഭാഗങ്ങളിലായി ആറു ഉപദേശകരുണ്ട്.

1973 ഐപിഎസ് ബാച്ചിൽപ്പെട്ട ഉദ്യോഗസ്ഥനാണ് രാമൺശ്രീവാസ്തവ. സംസ്ഥാന പോലീസ് മേധാവി, ബിഎസ്എഫ് ഡയറക്ടർ ജനറൽ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുറ്റാന്വേഷണ രംഗത്തും ക്രമാസമാധാനപാലനത്തിലും തുടർച്ചയായ വീഴ്ചകൾ സംഭവിച്ച് മുഖം നഷ്ടപ്പെട്ട കേരളാ പൊലീസിന്റെ മുഖം മിനുക്കലിനാണ് ശ്രീവാസ്തവ വീണ്ടും എത്തുന്നത്.