പുല്ലുവിള തെരുവ് നായ ആക്രമണം: കൊല്ലപ്പെട്ട ജോസ്‌ക്ലിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം; പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കും

പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കും. ഇതില്‍ 170 പേര്‍ ക്ലാര്‍ക്കുമാരും 146 പേര്‍ സീനിയല്‍ ക്ലാര്‍ക്കുമാരും ആയിരിക്കണമെന്നാണ് തീരുമാനം.സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഔഷധ സസ്യബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും.

പുല്ലുവിള തെരുവ് നായ ആക്രമണം: കൊല്ലപ്പെട്ട ജോസ്‌ക്ലിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം; പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കും

തെരുവ് നായ്ക്കളുടെ കടിയേറ്റു മരിച്ച നെയ്യാറ്റിന്‍കര പുല്ലുവിള പളളികെട്ടിയ പുരയിടത്തില്‍ ജോസ്‌ക്ലിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കും. ഇതില്‍ 170 പേര്‍ ക്ലാര്‍ക്കുമാരും 146 പേര്‍ സീനിയല്‍ ക്ലാര്‍ക്കുമാരും ആയിരിക്കണമെന്നാണ് തീരുമാനം.

കൂടാതെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാനും തീരുമാനിച്ചു. കേരള ഔഷധ സസ്യബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും. കേരള വനിതാ കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുളള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.

പൊലീസ് കംപ്ലെയിന്‍സ് അതോറിറ്റി ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. ടൂറിസം അഡീഷണല്‍ ഡയറക്ടറും കെ.ടി.ഡി.സി. എം.ഡി.യുമായ ഡി. ബാലമുരളിയെ വാണിജ്യനികുതി വിഭാഗം ജോയിന്‍റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. ടൂറിസം ഡയറക്ടര്‍ ബാലകിരണിന് കെ.ടി.ഡി.സി.യുടെ അധിക ചുമതല നല്‍കി.

കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കുന്നതിനു കെ.എ.പി. ബറ്റാലിയനില്‍നിന്നും 138 പൊലീസുകാരെ പരിശീലനം നല്‍കി വിന്യസിക്കും. മെട്രോ പൊലീസ് സ്റ്റേഷനു വേണ്ടി 29 പൊലീസുകാരുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചുട്ടുണ്ട്. പൊലീസുകാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കെ.എം.ആര്‍.എല്‍ വഹിക്കണമെന്ന നിബന്ധനയിലാണ് ഈ തീരുമാനം.





Read More >>