മദ്യനയം: ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ എൻഓസി ഇനി വേണ്ട; സർക്കാർ ഓർഡിനൻസ് ഇറക്കി; മതമേലധ്യക്ഷന്മാർക്കു പ്രതിഷേധം

ഓർഡിനൻസിൽ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം ഒപ്പുവച്ചു.എ​​ക്സൈ​​സ് വ​​കു​​പ്പി​​ന്‍റെ ലൈ​​സ​​ൻ​​സി​​ന്‍റെ മാ​​ത്രം അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പു​​തി​​യ മ​​ദ്യ​​ശാ​​ല​​ക​​ൾ തു​​റ​​ക്കാ​​നും നി​​ല​​വി​​ലു​​ള്ള​​വ മാ​​റ്റി​​സ്ഥാ​​പി​​ക്കാ​​നു​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് ന​​ഗ​​ര​​പാ​​ലി​​ക ആ​​ക്ട് ഭേ​​ദ​​ഗ​​തി ചെ​​യ്താണ് ഓ​​ർ​​ഡി​​ന​​ൻ​​സ് പുറത്തിറക്കിയിരിക്കുന്നത്. ഓർഡിനൻസിനെതിരെ മതമേലധ്യക്ഷന്മാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പ്രതിഷേധമറിയിച്ചു.

മദ്യനയം: ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ എൻഓസി ഇനി വേണ്ട; സർക്കാർ ഓർഡിനൻസ് ഇറക്കി; മതമേലധ്യക്ഷന്മാർക്കു പ്രതിഷേധം

മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ൻ​​​ഒ​​​സി വേ​​​ണ​​​മെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നി​​​ബ​​​ന്ധ​​​ന മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നുള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് സർക്കാർ പുറത്തിറക്കി. ഓർഡിനൻസിൽ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം ഒപ്പുവച്ചു.

എ​​ക്സൈ​​സ് വ​​കു​​പ്പി​​ന്‍റെ ലൈ​​സ​​ൻ​​സി​​ന്‍റെ മാ​​ത്രം അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പു​​തി​​യ മ​​ദ്യ​​ശാ​​ല​​ക​​ൾ തു​​റ​​ക്കാ​​നും നി​​ല​​വി​​ലു​​ള്ള​​വ മാ​​റ്റി​​സ്ഥാ​​പി​​ക്കാ​​നു​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് ന​​ഗ​​ര​​പാ​​ലി​​ക ആ​​ക്ട് ഭേ​​ദ​​ഗ​​തി ചെ​​യ്താണ് ഓ​​ർ​​ഡി​​ന​​ൻ​​സ് പുറത്തിറക്കിയിരിക്കുന്നത്. ഓർഡിനൻസിനെതിരെ മതമേലധ്യക്ഷന്മാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പ്രതിഷേധമറിയിച്ചു.

സം​​സ്ഥാ​​ന​​ത്താ​​കെ ഒ​​രേ ത​​ര​​ത്തി​​ൽ അ​​ബ്കാ​​രി ന​​യം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നും നി​​ല​​വി​​ലു​​ള​​ള ലൈ​​സ​​ൻ​​സി​​ക​​ളും പു​​തി​​യ അ​​പേ​​ക്ഷ​​ക​​രും ത​​മ്മി​​ലു​​ള​​ള വി​​വേ​​ച​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നും ന​​ഗ​​ര​​പാ​​ലി​​കാ ആ​​ക്ടി​​ലെ 447ാം വ​​കു​​പ്പും പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് ആ​​ക്ടി​​ലെ 232ാം വ​​കു​​പ്പും ഭേ​​ദ​​ഗ​​തി ചെ​​യ്യ​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ച്ചു​​കൊ​​ണ്ട് എ​​ക്സൈ​​സ് മ​​ന്ത്രി കൊ​​ണ്ടു​​വ​​ന്ന നി​​ർ​​ദേ​​ശം കഴിഞ്ഞ ദിവസം മ​​ന്ത്രി​​സ​​ഭ അം​​ഗീ​​ക​​രി​​ച്ചിരുന്നു.

പുതിയ ഓർഡിനൻസ് പുറത്തിറങ്ങിയതോടെ മ​​ദ്യ​​ശാ​​ല​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​രം ഇ​​ല്ലാതായി. പു​​തി​​യ ബാ​​റു​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​​നും ബാ​​റു​​ക​​ളും ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ മ​​ദ്യ​​വി​​ൽ​​പ​​ന ശാ​​ല​​ക​​ളും മാ​​റ്റി സ്ഥാ​​പി​​ക്കാ​​നും ഇ​​നി എ​​ക്സൈ​​സ് വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി മാ​​ത്രം മ​​തി​​യാ​​കും. ക​​ഴി​​ഞ്ഞ ഉ​​മ്മ​​ൻ ചാ​​ണ്ടി സ​​ർ​​ക്കാ​​രിന്‍റെ കാ​​ല​​ത്താ​​ണു മ​​ദ്യ​​ശാ​​ല​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ എ​​​ൻ​​​ഒ​​​സി വേ​​​ണ​​​മെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നി​​​ബ​​​ന്ധ​​​ന ഏർപ്പെടുത്തിയത്.