തുറമുഖങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിനോ കേരളത്തിനോ? നിയമസഭ 2014ൽ പാസ്സാക്കിയ മാരിടൈം ബോർഡ് ബിൽ താത്പര്യ സംഘർഷം കാട്ടി ഗവർണർ മടക്കി

ബില്‍ ഗവർണർ അംഗീകരിച്ചിരുന്നെങ്കിൽ തീരദേശ സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ തുറമുഖങ്ങളുടെയും പ്രവര്‍ത്തനം മാരിടൈം ബോര്‍ഡിനു കീഴിലായേനെ. തുറമുഖ വികസനം, പരിപാലനം എന്നിവയും ബോർഡിനു കീഴിൽ വരും. എന്നാൽ നിലവിലെ കേന്ദ്രനിയമപ്രകാരം ഇവയെല്ലാം കേന്ദ്രപരിധിയിൽ വരുന്ന വിഷയങ്ങളാണ്. അതിനാല്‍ കേന്ദ്രനിയമവും ബില്ലും തമ്മിലുള്ള സാദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്‍ മടക്കിയിരിക്കുന്നത്.

തുറമുഖങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിനോ കേരളത്തിനോ? നിയമസഭ 2014ൽ പാസ്സാക്കിയ മാരിടൈം ബോർഡ് ബിൽ താത്പര്യ സംഘർഷം കാട്ടി ഗവർണർ മടക്കി

യുഡിഎഫ് ഭരണകാലത്ത് നിയമസഭ പാസ്സാക്കിയ മാരിടൈം ബിൽ റദ്ദാക്കണമെന്ന നിർദ്ദേശത്തോടെ ഗവർണർ മടക്കി. 2014ൽ പാസാക്കിയ ബില്ലിന്മേൽ ഭരണഘടനയുടെ 201–ാം അനുചഛേദം അനുസരിച്ചാണ് ഗവർണർ നടപടിയെടുത്തിട്ടുള്ളത്. നിലവിലുള്ള തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പറേഷന്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ടു മാരിടൈം ബോർഡ് രൂപീകരിക്കാനാണ് ബിൽ ശുപാർശ ചെയ്തിരുന്നത്. ബില്‍ ഗവർണർ അംഗീകരിച്ചിരുന്നെങ്കിൽ തീരദേശ സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ തുറമുഖങ്ങളുടെയും പ്രവര്‍ത്തനം മാരിടൈം ബോര്‍ഡിനു കീഴിലായേനെ.

തുറമുഖ വികസനം, പരിപാലനം എന്നിവയും ബോർഡിന് കീഴിൽ വരും. എന്നാൽ നിലവിലെ കേന്ദ്രനിയമപ്രകാരം ഇവയെല്ലാം കേന്ദ്രപരിധിയിൽ വരുന്ന വിഷയങ്ങളാണ്. അതിനാല്‍ കേന്ദ്രനിയമവും ബില്ലും തമ്മിലുള്ള സാദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്‍ മടക്കിയിരിക്കുന്നത്.

മാരിടൈം ബിൽ പ്രകാരം ബോര്‍ഡിന്റെ എക്സ് ഒഫീഷ്യോ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. തുറമുഖമന്ത്രി എക്സ് ഒഫീഷ്യോ വൈസ് ചെയര്‍മാനാണ്. ജലവിഭവമന്ത്രി, ഗതാഗതമന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവം, ഗതാഗതം, തുറമുഖം, ധനകാര്യം, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന നാവികസേനാ, തീരസംരക്ഷണ സേനാ പ്രതിനിധികള്‍, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പ്രതിനിധി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് സിഇഒ എന്നിവര്‍ അംഗങ്ങളായിരിക്കും. ഫലത്തിൽ തുറമുഖങ്ങളിൽ കേന്ദ്രസർക്കാരിന്റെ അധികാരം പരിമിതമാക്കപ്പെടും. ഇതാണ് ഗവർണറെ ബിൽ മടക്കാൻ പ്രധാനമായും പ്രേരിപ്പിച്ചിരിക്കുന്നത്.

നേരത്തെ മാരിടൈം ബിൽ നിയമസഭയിൽ പാസാക്കപ്പെടുമ്പോൾ പ്രതിപക്ഷമായിരുന്ന എൽഡിഎഫ് വാക്ക്ഔട്ട് നടത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുറമുഖങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിൽ എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന ആരോപണം.