പ്രയാർ പുറത്തേക്ക് തന്നെ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓർഡിനൻസിൽ ​ഗവർണർ ഒപ്പുവച്ചു

നേരത്തെ, ഈ ഓർ‍ഡൻസിൽ ​ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു നിയമ സെക്രട്ടറി വഴി നൽകിയ മറുപടി അം​ഗീകരിച്ചാണ് ​ഗവർണറുടെ ഇടപെടൽ. ​ഗവർണർ ഒപ്പുവച്ചതോടെ ഓർഡിനൻസ് പ്രാബല്യത്തിലായി.

പ്രയാർ പുറത്തേക്ക് തന്നെ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓർഡിനൻസിൽ ​ഗവർണർ ഒപ്പുവച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി കാലാവധി വെട്ടിക്കുറച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിന് ​ഗവർണറുടെ അം​ഗീകാരം. ബോർഡ് അം​ഗങ്ങളുടെ കാലാവധി മൂന്നിൽ നിന്ന് രണ്ടു വർഷമാക്കി കുറച്ച ഓർഡിനൻസിലാണ് ​ഗവർണർ ഒപ്പുവച്ചത്. നേരത്തെ, ഈ ഓർ‍ഡൻസിൽ ​ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു നിയമ സെക്രട്ടറി വഴി നൽകിയ മറുപടി അം​ഗീകരിച്ചാണ് ​ഗവർണറുടെ ഇടപെടൽ. ​ഗവർണർ ഒപ്പുവച്ചതോടെ ഓർഡിനൻസ് പ്രാബല്യത്തിലാവുകയും പ്രയാർ ​ഗോപാലകൃഷ്ണന്റെ പുറത്തേക്കു വഴി കൂടുതൽ തെളിയുകയും ചെയ്തു.

പ്രയാർ ​ഗോപാലകൃഷ്ണൻ അധ്യക്ഷനായ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ കെടുകാര്യസ്ഥത, ഫണ്ട് വിനിയോ​ഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ മാറ്റിയത്. ഇക്കാര്യവും സർക്കാർ ​ഗവർണറെ ധരിപ്പിച്ചു. ബോർഡ് ഭരണസമിതിയുടെ മാറ്റം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന ഗ​വ​ർ​ണ​റുടെ ചോദ്യത്തിന്, ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെന്ന് സ​ർ​ക്കാ​ർ മറുപടി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർക്കാർ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്.

അധ്യക്ഷനായി കഴിഞ്ഞ സർക്കാർ നിയമിച്ച പ്രയാറിനേയും ബോർഡം അം​ഗം അജയ് തറയിലിനേയും ഒഴിവാക്കാനായി ഇവർ അധികാരമേറ്റ് രണ്ടു വർഷം തികയുന്നതിന്റെ തലേദിവസമാണ് പ്രത്യേക മന്ത്രിസഭായോ​ഗം ചേർന്ന് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു കോൺ​ഗ്രസ് നേതാക്കളും ബിജെപിയും രം​ഗത്തെത്തിയിരുന്നു. ഈ ​​​വ​​​ർ​​​ഷ​​​ത്തെ മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് സീ​​​സ​​​ണു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ നാ​​​ലു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി​​​യു​​​ള്ള​​​പ്പോ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ത്തെയും പു​​​റ​​​ത്താ​​​ക്കിയത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പക്ഷം.

1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്താണ് സർക്കാർ ഓര്‍ഡിനന്‍സ് ഇറക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറയ്ക്കുകയും ബോര്‍ഡ് അംഗങ്ങളാകാന്‍ 60 വയസ് പൂര്‍ത്തിയാകുകയും വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ് ഓർഡിൻസ്. ശബരിമല മണ്ഡലകാലത്തിനു മുമ്പ് പുതിയ പ്രസിഡന്റും അംഗവും ചുമതലയേല്‍ക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരമായി ഓര്‍ഡിന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Read More >>