സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

2006ല്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഡിവൈഎസ്പിയായിരുന്ന ഗോപാല്‍ കൃഷ്ണനെ ഐജിയായിരുന്ന സെന്‍കുമാര്‍ മാനസികമായി പീഡിപ്പിക്കുകയും മോശം റിപ്പോര്‍ട്ട് ഉന്നത തലത്തിലേക്ക് നല്‍കുകയും ചെയ്തുവെന്ന പരാതിയിന്മേലാണ് നടപടി.

സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഡിജിപി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. എഐജി ഗോപാല്‍ കൃഷ്ണയുടെ പരാതിയിന്മേലാണ് നടപടി. 2006ല്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഡിവൈഎസ്പിയായിരുന്ന ഗോപാല്‍ കൃഷ്ണനെ ഐജിയായിരുന്ന സെന്‍കുമാര്‍ മാനസികമായി പീഡിപ്പിക്കുകയും മോശം റിപ്പോര്‍ട്ട് ഉന്നത തലത്തിലേക്ക് നല്‍കുകയും ചെയ്തുവെന്നതാണ് പരാതി.

2012ല്‍ സെന്‍കുമാറിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സെന്‍കുമാറിനെ കെഎസ്ആര്‍ടിസി എംഡിയാക്കിയപ്പോള്‍ അതിനെതിരെ ഗോപാല്‍ കൃഷ്ണന്‍ പരാതി നല്‍കിയിരുന്നു.

കോടതി വിധിയിലൂടെ സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് തിരികെയെത്തിയപ്പോള്‍ ഗോപാല്‍ കൃഷ്ണന്‍ വീണ്ടും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടുകയായിരുന്നു. സെന്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചതുമുതല്‍ ഗോപാല്‍ കൃഷ്ണന്‍ അവധിയിലാണ്.

തനിക്കെതിരെയുള്ള ആരോപണങ്ങളെ നിയമപരമായി നേരിടാന്‍ തയ്യാറാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.Story by