മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റ്; എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഔദ്യോഗിക കൃത്യനിർവഹണ സമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും സർക്കാർ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥനായ രാമചന്ദ്രനെതിരെ നടപടിയെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റ്;   എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട എക്സൈസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ റേഞ്ചിലെ അസിസ്റ്റന്റ് എക്‌സസൈസ് ഇൻസ്‌പെക്ടർ ടി വി രാമചന്ദ്രനെയാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്.

ഔദ്യോഗിക കൃത്യനിർവഹണ സമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും സർക്കാർ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെതിരെ നടപടിയെടുത്തിരിക്കുന്നത്.രാമചന്ദ്രന്റെ പോസ്റ്റുകളെ കുറിച്ച് നേരത്തെ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.

Read More >>