ഫോണ്‍ വിവാദം; സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ആര് അന്വേഷിക്കുമെന്ന് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റമേറ്റതുകൊണ്ടല്ല ശശീന്ദ്രന്‍ രാജിവച്ചതെന്നും ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോണ്‍ വിവാദം; സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

മുന്‍മന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്ന വിഷയത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആര് അന്വേഷിക്കുമെന്ന് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റമേറ്റതുകൊണ്ടല്ല ശശീന്ദ്രന്‍ രാജിവച്ചതെന്നും ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോണ്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമാണ്. അത് പ്രത്യേകം പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എ കെ ശശീന്ദ്രനും ഒരു യുവതിയും തമ്മിലുള്ള ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം ഇന്നലെ മംഗളം ചാനല്‍ പുറത്തുവിട്ടിരുന്നു. പരാതി നല്‍കാനെത്തിയ യുവതിയെ മന്ത്രി ലൈംഗികച്ചുവയോടെ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് മംഗളത്തിന്റെ റിപ്പോര്‍ട്ട്.

ഇതേത്തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. ധാര്‍മ്മികതയുള്ളതുകൊണ്ടാണ് രാജിവക്കുന്നതെന്നും ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

Read More >>