10,000 രൂപ അടിയന്തര ധനസഹായം; മരിച്ചവരുടെ ആശ്രിതർക്ക്​ നാല്​ ലക്ഷം

പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി.

10,000 രൂപ അടിയന്തര ധനസഹായം; മരിച്ചവരുടെ ആശ്രിതർക്ക്​ നാല്​ ലക്ഷം

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി.

പഞ്ചായത്ത്​ സെക്രട്ടറിയും വില്ലേജ്​ ഓഫീസറും ചേർന്ന്​ ദുരിതബാധിതരുടെ പട്ടിക തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതർക്ക്​ അടിയന്തിര സഹായമായി 15 കിലോ അരി നൽകാനും തീരുമാനിച്ചിട്ടുണ്ട്​. കാലവർഷക്കെടുതിയിൽ മരിച്ചവർക്ക്​ മാനദണ്ഡപ്രകാരം നഷ്​ടപരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ തിരച്ചിൽ നിർത്തിവച്ചു. മണ്ണിടിച്ചിൽ‌ സാധ്യത മുൻനിർത്തിയാണു തീരുമാനം. ബുധനാഴ്ച ഒരു മൃതദേഹം കൂടി കവളപ്പാറയിൽനിന്ന് കണ്ടെത്തി. നിലവിൽ കവളപ്പാറയിൽനിന്ന് 26 മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് 33 പേരെ. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നു വീണ്ടും മഴ തുടങ്ങി. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്.

Read More >>