ആഡംബര വിവാഹം; ഗീതാഗോപി എംഎല്‍എക്കെതിരെ നപടിയുണ്ടാകും

പാര്‍ട്ടി നിലപാടിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലാണ് സിപിഐ നേതൃത്വണത്തിനുള്ളത്. എംഎല്‍എ പെരുമാറ്റച്ചട്ടം അറിയാത്തയാളല്ല എന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണം തന്നെ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്...

ആഡംബര വിവാഹം; ഗീതാഗോപി എംഎല്‍എക്കെതിരെ നപടിയുണ്ടാകും

ആഡംബര വിവാഹ വിഷയത്തില്‍ ഗീത ഗോപി എംഎല്‍എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്നു സൂചന. പാര്‍ട്ടി പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതിന് മേല്‍ക്കമ്മിറ്റികളില്‍ നിന്ന് താഴേക്ക് തരംതാഴ്ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സിപിഐ സംസ്ഥാന ക്മമിറ്റി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യശാസനയോ താക്കീതോ നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ചു നിന്നുകൊണ്ടുള്ള വിശദീകരണമാണ് വിവാദം സംബന്ധിച്ച് ഗീത ഗോപി സിപിഐ ജില്ല സെക്രട്ടറി കെ കെ വത്സരാജിനു നല്‍കിയത്. സാധാരണ കല്യാണമാണ് നടത്തിയതെന്നും ഗീതാഗോപി വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തി തുടര്‍ തീരുമാനം കൈക്കൊള്ളും.

എന്നാല്‍ പാര്‍ട്ടി നിലപാടിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലാണ് സിപിഐ നേതൃത്വണത്തിനുള്ളത്. എംഎല്‍എ പെരുമാറ്റച്ചട്ടം അറിയാത്തയാളല്ല എന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണം തന്നെ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. എംഎല്‍എയ്ക്ക് വീഴ്ച സംഭവിച്ചുവെന്നതിലേക്കാണു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ളവരുടെ വാക്കുകളിലൂടെയും തെളിയഒന്നത്.

ഗീതാ ഗോപിക്കായി സിപിഐലെ ഒരാള്‍ പോലും രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ ഇന്നാരംഭിച്ച പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഗീത ഗോപി എംഎല്‍എ പങ്കെടുത്തിരുന്നില്ല.