വരുമാനവും ആഡംബരവും ഒത്തുപോകുന്നില്ല: ഗീതാ ഗോപി എംഎൽഎ കണക്കു പറയണ്ടേിവരും

വിവാഹ വിവാദങ്ങള്‍ സംബന്ധിച്ച് സിപിഐയുടെ ജില്ലാകമ്മിറ്റി വക അനേ്വഷണം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടുള്ള സ്വത്തുവിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഈ സംഭവം പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട സംഭവമല്ലെന്നു തന്നെയാണ് ഉയരുന്ന വാദങ്ങള്‍. വരുന്ന ദിവസങ്ങളില്‍ സിപിഐയിലുംഇടതുപക്ഷത്തും ഇൗ വിഷയം വലിയ ചര്‍ച്ചായായി മാറുമെന്നുള്ള കാര്യവും ഉറപ്പാണ്. പ്രതിപക്ഷവും വിവാഹം വിവാദം വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരും....

വരുമാനവും ആഡംബരവും ഒത്തുപോകുന്നില്ല: ഗീതാ ഗോപി എംഎൽഎ കണക്കു പറയണ്ടേിവരും

സ്വന്തം പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന നിലപാടുകള്‍ക്കു വിരുദ്ധമായി മകളുടെ വിവാഹം ആഡംബര രീതിയില്‍ നടത്തിയ നാട്ടികയിലെ സിപിഐ എംഎല്‍എ ഗീതാഗോപി ചെന്നുചാടിയത് വന്‍ വിവാദത്തില്‍. കുരുക്കില്‍. കുറഞ്ഞ വരുമാനക്കാരിയായ എംഎല്‍എയുടെ മകള്‍ വിവാഹത്തിനണിഞ്ഞ സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ അധികൃതര്‍ക്കു മുന്നില്‍ ബോധിപ്പിക്കേണ്ടിവരും. നിയമസഭയില്‍ ആഡംബര വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിപിഐ അംഗം മുല്ലക്കര രത്‌നാകരന്‍ കല്ല്യാണ ധൂര്‍ത്തിനെതിരെ പ്രസംഗിച്ചപ്പോള്‍ അടുത്തിരുന്ന് ഡെസ്‌കില്‍ അടിച്ച് േപ്രാത്സാഹിപ്പിച്ച ഗീതാഗോപി ദിവസങ്ങള്‍ കഴിയുമുമ്പാണ് ആഡംബര വിവാദത്തില്‍പ്പെട്ടത്. വിവാദത്തെ തുടര്‍ന്നു അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയോടു സിപിഐ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഗീതാഗോപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.

2016 നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഗീതാഗോപി കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കുമായി 13 ലക്ഷം രൂപയുടെ ജംഗമ സ്വത്തുണ്ടെന്നാണു കാണിച്ചിരിക്കുന്നത്. സ്ഥാവര വസ്തുക്കളുടെ മതിപ്പുവിലയായി 45 ലക്ഷം രൂപയും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ആകെ സമ്പാദ്യമായി 58 ലക്ഷം രൂപയാണ് 2016 ലെ തെരഞ്ഞെടപ്പില്‍ ഗീതാഗോപി തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടുള്ളത്. മാത്രമല്ല ഗീതാഗോപിയുടെ പേരില്‍ 16 ലക്ഷം രൂപയുടെ ലോണുള്ള വിവരവും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ ലോണുകള്‍ ഇല്ല എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2011 ല്‍ നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ജംഗമ ആസ്തിയായി 10 ലക്ഷവും സ്ഥാവര ആസ്തിയായി 47 ലക്ഷവും കാണിച്ചിരിക്കുന്നു. ബാങ്കുകളിലെ വായ്പാ ബാധ്യതയായി ആറു ലക്ഷം രൂപയും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള അഞ്ചു വര്‍ഷത്തിനിടയില്‍ മുഴുവന്‍ സമ്പാദ്യത്തില്‍ 12,204 രൂപയുടെ കുറവാണ് കാണിക്കുന്നതും. സത്യവാങ്മൂലത്തില്‍ എംഎല്‍എയുടെ സമ്പാദ്യത്തിന്റെ കാര്യത്തില്‍ ഇ്ത്തരമൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതിനാലാണ് കഴിഞ്ഞ ദിവസം നടന്ന ആഡംബര വിവാഹം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും.

വധു ധരിച്ച സ്വര്‍ണ്ണത്തിന്റെ കാര്യത്തിലും വിവാഹ സത്കാരത്തിന്റെ കാര്യത്തിലും വന്‍ ധൂര്‍ത്താണ് നടന്നിരിക്കുന്നതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. മകളുടെ വിവാഹത്തിന് പാരമ്പര്യമായി നല്‍കേണ്ടതു മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് ഗീതാഗോപി മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ പുറത്തു വരുന്ന തെളിവുകളില്‍ നിന്നും അത്തരത്തിലൊരു വിവാഹമല്ല നടന്നതെന്നു തന്നെയാണ് വ്യക്തമാകുന്നത്. വിവാഹം നടന്ന ദേവസ്വം ഓഡിറ്റോറിയത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പാന്‍ കഴിയാത്തതിനാല്‍ തലന്നോള്‍ മറ്റൊരു ആഡംബര ഓഡിറ്റോറിയത്തില്‍ വച്ചും വിവാഹസത്കാരം നടന്നിരുന്നു. ഒരു ഇടതുപക്ഷ എംഎല്‍എ കൂടിയായ ഗീതാഗോപിയുടെ ഈ നീക്കം സ്വന്തം പാര്‍ട്ടിയില്‍ത്തന്നെ വിവാദങ്ങള്‍ക്കു തിരികൊളുത്തിക്കഴിഞ്ഞു.

വിവാഹ വിവാദങ്ങള്‍ സംബന്ധിച്ച് സിപിഐയുടെ ജില്ലാകമ്മിറ്റി വക അനേ്വഷണം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടുള്ള സ്വത്തുവിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഈ സംഭവം പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട സംഭവമല്ലെന്നു തന്നെയാണ് ഉയരുന്ന വാദങ്ങള്‍. വരുന്ന ദിവസങ്ങളില്‍ സിപിഐയിലുംഇടതുപക്ഷത്തും ഇൗ വിഷയം വലിയ ചര്‍ച്ചായായി മാറുമെന്നുള്ള കാര്യവും ഉറപ്പാണ്. പ്രതിപക്ഷവും വിവാഹം വിവാദം വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരും. ആഡംബര വിവാഹത്തിനെതിരെ കര്‍ശന നിലപാടെടുത്ത സിപിഐയില്‍ നിന്നുതന്നെ ഇത്തരമൊരു വിവാദം ഉയര്‍ന്നുവന്ന സഹാചര്യത്തില്‍ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വിയര്‍പ്പൊഴുക്കേണ്ടിവരും.