ചീമേനി ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജയ്ക്ക് ഒത്താശ ചെയ്ത ജയില്‍ സൂപ്രണ്ടിനു സസ്പെന്‍ഷന്‍; നാരദാ ന്യൂസ് ഇംപാക്റ്റ്

ഗുരുതര നിയമലംഘനമാണ് ചീമേനി ജയിലില്‍ നടന്നതെന്നും ഈശ്വരന്റെ പേരിലായാലും നിയമയലംഘനം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഗോപൂജയെ കുറിച്ചു പ്രതികരിച്ചിരുന്നു

ചീമേനി ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജയ്ക്ക് ഒത്താശ ചെയ്ത ജയില്‍ സൂപ്രണ്ടിനു സസ്പെന്‍ഷന്‍; നാരദാ ന്യൂസ് ഇംപാക്റ്റ്

കാസര്‍കോട്‌ ജില്ലയിലെ ചീമേനി തുറന്ന ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജയ്ക്ക് ഒത്താശ ചെയ്ത ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ മേധാവി ആര്‍.ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനെതിരെ നടപടിയെടുത്തത്.

രാഷ്ട്രീയ തടവുകാരായി കഴിയുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജയിലുന്നുള്ളില്‍ ഗോപൂജ നടത്തിയത് നാരദ ന്യൂസ്‌ പുറത്തു കൊണ്ടുവന്നിരുന്നു. ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് എ ജി സുരേഷ്, ജോയിന്റ് സൂപ്രണ്ട് കെ വി ജഗദീശന്‍ തുടങ്ങിയവരാണ് ഗോപൂജയ്ക്ക് ഒത്താശ ചെയ്തത്. ഗോപൂജയുടെ ദൃശ്യങ്ങളും വാര്‍ത്തയ്ക്കൊപ്പം നാരദ പ്രസിദ്ധപ്പെടുത്തിയിരുന്നു.

ഗുരുതര നിയമലംഘനമാണ് ചീമേനി ജയിലില്‍ നടന്നതെന്നും ഈശ്വരന്റെ പേരിലായാലും നിയമയലംഘനം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

ഹൊസനര മഠത്തില്‍ നിന്ന് കൊണ്ടുവന്ന പശുവിനെ ഫെബ്രുവരി ഒന്നിനാണ് തുറന്ന ജയിലില്‍ വച്ച് പൂജിച്ചത്. ഗോപൂജ നടക്കുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പ് ബിജെപി-ആര്‍എസ്എസ് തടവുകാരെ പങ്കെടുപ്പിച്ചുകൊണ്ടു പ്രത്യേക യോഗവും സംഘടിപ്പിച്ചിരുന്നു.കര്‍ണ്ണാടകയിലെ ഹൊസനര മഠാധിപതി രാമചന്ദ്രപുര, രാഘവേശ്വര ഭാരതി സ്വാമികള്‍ തുടങ്ങിയവരാണ് ഗോപൂജയ്ക്ക് കാര്‍മികത്വം വഹിച്ചത്. കാര്‍മികരുടെകൂടെ പുറത്തുനിന്നുള്ള 25ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരും ജയിലിലെത്തി ഗോപൂജയില്‍ പങ്കെടുത്തിരുന്നു.

വാര്‍ത്ത വായിക്കാം: ചീമേനി തുറന്ന ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജ; സംഘാടകരില്‍ ജയില്‍ സൂപ്രണ്ടും; ദൃശ്യങ്ങള്‍ പുറത്ത് Read more at: http://ml.naradanews.com/2017/02/gopoojain-open-prison-cheemeni-sangaparivar-r-sreelekha/

Read More >>