സ്വാമി ഗംഗേശാനന്ദയെ ജൂൺ മൂന്നുവരെ റിമാൻഡ് ചെയ്തു; ലിംഗം ഛേദിക്കാനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു

ഈയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിരുന്നെങ്കിലും ചികിത്സ പൂർത്തിയായശേഷം പരിഗണിക്കാമെന്ന് മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു.

സ്വാമി ഗംഗേശാനന്ദയെ ജൂൺ മൂന്നുവരെ റിമാൻഡ് ചെയ്തു; ലിംഗം ഛേദിക്കാനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു

പീഡനശ്രമത്തിനിടെ പെൺകുട്ടി ലിംഗം ഛേദിച്ച സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ഹരി സ്വാമിയെ ജൂൺ മൂന്നുവരെ റിമാൻഡ് ചെയ്തു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയിൽ കഴിയുന്ന ഗംഗേശാനന്ദയെ മജിസ്‌ട്രേറ്റ് നേരിട്ട് വാർഡിൽ സന്ദർശിച്ചാണ് റിമാൻഡ് ചെയ്തത്.

ഈയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിരുന്നെങ്കിലും ചികിത്സ പൂർത്തിയായശേഷം പരിഗണിക്കാമെന്ന് മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു. എത്രയും വേഗം സ്വാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പോക്സോ നിയമം ഉൾപ്പെടെ ചുമത്തി കേസെടുത്തതിനാൽ നടപടികൾ വേഗത്തിലാക്കാനാണ് പൊലീസിന്റെ തീരുമാനം.

മുഖ്യമന്ത്രി തന്നെ പിന്തുണ നൽകിയ സാഹചര്യത്തിൽ പെൺകുട്ടിക്കെതിരെ ഇതുവരെയായി കേസെടുത്തിട്ടില്ല. പെൺകുട്ടിയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ലിംഗം ഛേദിക്കാനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.