നിർമ്മാണത്തിലെ അ‌പാകത മൂലം പാലം തകർന്നാൽ കരാറുകാരനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കും; നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ

കൊല്ലം- പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം ഈ അ‌ടുത്തിടെ തകർന്നിരുന്നു. അ‌തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ നിയമനിർമ്മാണത്തെപ്പറ്റി ഗൗരവകരമായി ആലോചിച്ചു തുടങ്ങിയത്.

നിർമ്മാണത്തിലെ അ‌പാകത മൂലം പാലം തകർന്നാൽ കരാറുകാരനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കും; നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ

നിർമ്മാണത്തിലെ അ‌പാകത മൂലം പണിതുയർത്തുന്ന പാലങ്ങൾ തകർന്നാൽ അ‌തുനിർമ്മിച്ച കരാറുകാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്ന നിയമം നിർമ്മിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗനയിലുണ്ടെന്നു പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ അ‌റിയിച്ചു.

കരാറുകാരനിൽനിന്നും ഒപ്പം ബന്ധപ്പെട്ട ​ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്ന തരത്തിലുള്ള നിമനിർമ്മാണമാണ് സർക്കാർ ആലോചിക്കുന്നതെന്നും അ‌ദ്ദേഹം പറഞ്ഞു. കൊല്ലം- പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം ഈ അ‌ടുത്തിടെ തകർന്നിരുന്നു. അ‌തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ നിയമനിർമ്മാണത്തെപ്പറ്റി ഗൗരവകരമായി ആലോചിച്ചു തുടങ്ങിയത്.

സം​സ്ഥാ​ന​ത്തെ 3000 ഓ​ളം പാ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 314 എ​ണ്ണം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ടെന്നും ജി സുധാകരൻ നിയമസഭയിൽ പറഞ്ഞു. 975 പാലങ്ങൾക്കു അ​റ്റ​കു​റ്റ​പ്പ​ണികൾ ആവശ്യമുണ്ട്. ഏ​നാ​ത്ത് പാ​ലം കാ​ലാ​വ​ധി തി​ക​യും മു​ന്പ് ത​ക​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സംസ്ഥാനത്ത് പാലങ്ങളുടെ പരിശോധന നടത്തിയതെന്നും അ‌ദ്ദേഹം പറഞ്ഞു.

രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​നു മ​റു​പ​ടി പ​റ​യവേയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read More >>