ആനകള്‍ക്കിനി ചക്കയും മാങ്ങയും ബദാമുമെല്ലാം കാട്ടില്‍ത്തന്നെ കിട്ടും; ഫലവൃക്ഷത്തൈകളുമായി വനപാലകര്‍ കാട്ടിലേക്ക്

പാലക്കാട് ഫോറസ്റ്റ് ഡിവിഷനാണ് ഇങ്ങനെയൊരു നീക്കവുമായി ഇറങ്ങിയിട്ടുള്ളത്. വാളയാര്‍ റെയ്ഞ്ചില്‍ തുടക്കമായി. അതേസമയം ഇങ്ങനെയൊരു പദ്ധതിയ്ക്ക് സാധ്യതയുണ്ടായിട്ടും സംസ്ഥാന തലത്തില്‍ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. അതത് ഡിവിഷനുകള്‍ക്ക് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് മാത്രമേയുള്ളു. ഇത് സംസ്ഥാന തലത്തില്‍ നടപ്പാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ കാട്ടിനുള്ളില്‍ നടുന്നതിനായി ബദാം, പ്ലാവ്, മാവ്, പേര, ഞാവല്‍ തുടങ്ങിയവയുടെ തൈകള്‍ ശേഖരിച്ചുകഴിഞ്ഞതായി വനപാലകര്‍ വ്യക്തമാക്കി

ആനകള്‍ക്കിനി ചക്കയും മാങ്ങയും ബദാമുമെല്ലാം കാട്ടില്‍ത്തന്നെ കിട്ടും; ഫലവൃക്ഷത്തൈകളുമായി വനപാലകര്‍ കാട്ടിലേക്ക്

കാട്ടാനകള്‍ ചക്ക, മാങ്ങ സീസണിലാണ് ഗ്രാമങ്ങളിലേക്കുള്ള പലായനം ശക്തമാക്കുക. കടുത്ത വേനലില്‍ വനത്തില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുമ്പോഴാണ് വന്യജീവികള്‍ ഗ്രാമങ്ങളിലെത്തുന്നത്. ഇതില്‍ കിരവീരന്‍മാര്‍ തന്നെയാണ് ഗ്രാമങ്ങളില്‍ ദുരിതം വിതയ്ക്കുന്നതില്‍ പ്രധാനികള്‍. ഗ്രാമങ്ങളിലെത്തുന്നതോടെ സുലഭമായി ചക്കയും മാങ്ങയും ലഭിക്കുന്നതോടെ സീസണ്‍ തീരും വരെ രാപകലില്ലാതെ നാട്ടിന്‍പുറങ്ങളില്‍ മേഞ്ഞുനടക്കും. വ്യാപകമായ കൃഷി നാശമാണ് തല്‍ഫലമായുണ്ടാകുക. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് വന്യമൃഗശല്യം രൂക്ഷമായുള്ളത്.

ആനകളുടെ പലായനം തടയാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വനംവകുപ്പ് ആലോചിച്ചകാര്യമാണ് വനത്തില്‍ ഫലവൃക്ഷത്തൈ നടീല്‍ പദ്ധതി. എന്നാല്‍ വൈകിയാണെങ്കിലും പാലക്കാട് ഫോറസ്റ്റ് ഡിവിഷനാണ് ഇങ്ങനെയൊരു നീക്കവുമായി ഇറങ്ങിയിട്ടുള്ളത്. വാളയാര്‍ റെയ്ഞ്ചില്‍ തുടക്കമായി. അതേസമയം ഇങ്ങനെയൊരു പദ്ധതിയ്ക്ക് സാധ്യതയുണ്ടായിട്ടും സംസ്ഥാന തലത്തില്‍ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. അതത് ഡിവിഷനുകള്‍ക്ക് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് മാത്രമേയുള്ളു. ഇത് സംസ്ഥാന തലത്തില്‍ നടപ്പാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ കാട്ടിനുള്ളില്‍ നടുന്നതിനായി ബദാം, പ്ലാവ്, മാവ്, പേര, ഞാവല്‍ തുടങ്ങിയവയുടെ തൈകള്‍ ശേഖരിച്ചുകഴിഞ്ഞതായി വനപാലകര്‍ വ്യക്തമാക്കി. ചക്കയും മാങ്ങയും ബദാമും പേരക്കയും ഞാവല്‍ പഴവുമെല്ലാം കാട്ടില്‍ത്തന്നെ ലഭിക്കുമ്പോള്‍ വന്യജീവികള്‍ക്ക് കാടിറങ്ങേണ്ടി വരില്ലെന്നാണ് വനപാലകരുടെ കണ്ണക്കുകൂട്ടല്‍.