ഫ്രീതിങ്കേഴ്‌സ് ഗൗരി ലങ്കേഷ് അനുസ്മരണവും പ്രതിഷേധവും ഞായറാഴ്ച

ഉച്ചക്ക് ശേഷമുള്ള സെഷന്‍ സെമിനാര്‍ രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസിസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് എം ജി രാധാകൃഷ്ണന്‍, ജെ രഘു, സണ്ണി എം കപിക്കാട്, ഡോ. കെ.എസ് മാധവന്‍ എന്നിവരാണ് .

ഫ്രീതിങ്കേഴ്‌സ് ഗൗരി ലങ്കേഷ് അനുസ്മരണവും പ്രതിഷേധവും ഞായറാഴ്ച

ഫ്രീതിങ്കേഴ്‌സ് ഫേസ്ബുക് ഗ്രൂപ്പിന്റെയും കേരള ഫ്രീതിങ്കേഴ്‌സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 നു രാവിലെ 9.30 മുതല്‍ വൈകീട്ട് 6.00 വരെ #iamgauri United Against fascism എന്ന പേരില്‍ ഗൗരി ലങ്കേഷ് അനുസ്മരണവും പ്രതിഷേധവും എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. സ്വതന്ത്രചിന്തകരും, യുക്തിവാദികളും മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ സംസാരിക്കും.

ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹിക പ്രവര്‍ത്തകയും ലിംഗ സ്വത്വം, ലൈംഗിക വൈവിധ്യം, ലൈംഗീക ന്യുനപക്ഷങ്ങളുടെ മനുഷ്യാവകാശം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിടുന്ന 'Ondede' എന്ന സംഘടനയുടെ സ്ഥാപക അക്കായ് പദ്മശാലി, ഇന്ത്യന്‍ റാഷ്ണലിസ്റ്റ് അസോസിയേഷന്‍ ഫെഡറേഷന്റെ (FIRA) പ്രസിഡന്റും ദക്ഷിണ കന്നഡ റാഷണലിസ്‌റ് അസോസിയേഷന്റെ സ്ഥാപകനുമായ നരേന്ദ്രനായക്, 'ഉര്‍ദു എക്‌സ്പ്രസ്സ്' എഡിറ്റര്‍ ഷിറിന്‍ ദാല്‍വി, ഓപ്പണ്‍ മാഗസിനിലെ സീനിയര്‍ ജേര്‍ണലിസ്റ്റ് കെകെ. ഷാഹിന, ഡെക്കാണ്‍ ക്രോണിക്കിള്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് കെജെ ജേക്കബ് തുടങ്ങിയവര്‍ സംസാരിക്കും. ഗുജറാത്ത് കലാപകാലത്ത് ഗുജറാത്ത് കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രാഹുല്‍ ശര്‍മ, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മറ്റു പ്രാസംഗികര്‍ .

ഉച്ചക്ക് ശേഷമുള്ള സെഷന്‍ സെമിനാര്‍ രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസിസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് എം ജി രാധാകൃഷ്ണന്‍, ജെ രഘു, സണ്ണി എം കപിക്കാട്, ഡോ. കെ.എസ് മാധവന്‍ എന്നിവരാണ് . പുരോഗമനപരവും മതേതരവുമായ ആശയങ്ങളെയും ചര്‍ച്ചകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ സമൂഹമാണ് ഫ്രീതിങ്കേഴ്സ് ഗ്രൂപ്പ്. ശാസ്ത്രം, യുക്തിചിന്ത, ഫെമിനിസം തുടങ്ങിയ വിഷയങ്ങളിലുള്ള സെമിനാറുകളും ഇവര്‍ നടത്തിയിട്ടുണ്ട്

Read More >>