ഫ്രീതിങ്കേഴ്സ് മീറ്റ്' 2017 ഏപ്രിൽ 22, 23 തീയതികളിൽ തിരുവനന്തപുരത്ത്

ഏകദിനപരിപാടികളായി നടത്തിവന്നിരുന്ന ഫ്രീതിങ്കേഴ്സ് മീറ്റാണ് ഈ വർഷം ദ്വിദിനപരിപാടിയായി വിപുലീകരിക്കുന്നത്. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ഒരു പഠനകൂട്ടായ്മ‌ എന്ന നിലയിലായിരിക്കും ഈ വര്‍ഷം ഫ്രീതിങ്കേഴ്സ് മീറ്റ് നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ എന്നതിനൊപ്പം തന്നെ ശാസ്ത്ര സാമൂഹിക വിഷയങ്ങളിൽ ഒരു പൊതുവിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമാക്കുന്നത്.

ഫ്രീതിങ്കേഴ്സ് മീറ്റ് 2017 ഏപ്രിൽ 22, 23 തീയതികളിൽ തിരുവനന്തപുരത്ത്

കേരളത്തിലെ സ്വതന്ത്രചിന്തകർ ചർച്ചകളും സംവാദങ്ങളും നടത്തിവരുന്ന ഫ്രീതിങ്കേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന പഠനകൂട്ടായ്മ‌ സംഘടിപ്പിക്കുന്നു. ഏപ്രിൽ 22, 23 തീയതികളിലായി തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പരിപാടി.

ഏകദിനപരിപാടികളായി നടത്തിവന്നിരുന്ന ഫ്രീതിങ്കേഴ്സ് മീറ്റാണ് ഈ വർഷം ദ്വിദിനപരിപാടിയായി വിപുലീകരിക്കുന്നത്. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ഒരു പഠനകൂട്ടായ്മ‌ എന്ന നിലയിലായിരിക്കും ഈ വര്‍ഷം ഫ്രീതിങ്കേഴ്സ് മീറ്റ് നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ എന്നതിനൊപ്പം തന്നെ ശാസ്ത്ര സാമൂഹിക വിഷയങ്ങളിൽ ഒരു പൊതുവിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമാക്കുന്നത്.

പരിപാടിയിൽ വൈഖരി ആര്യാട്ട്, ഡോ. സി വിശ്വനാഥൻ, ആശിഷ് ജോസ് അമ്പാട്ട്, ബീന കായലൂർ, വൈശാഖൻ തമ്പി, സണ്ണി കപ്പിക്കാട്, ഹരിത തമ്പി, നിഷാദ് മുതുവാട്ടിൽ, സനൽ ഇടമറുക് (ഓൺലൈൻ), ഡോ. പി ശ്രീകുമാർ, സോനം മിത്താൽ, കിഷോർ കുമാർ, കണ്ണൻ കീച്ചേരിൽ, ഋഷികേശ് ഭാസ്കർ തുടങ്ങിയ സ്വതന്ത്രചിന്തകർ വിഷയങ്ങൾ അവതരിപ്പിക്കും.

കൂടാതെ, ശാസ്ത്രാവബോധം, ശാസ്ത്രവും സാമാന്യബുദ്ധിയും, ശാസ്ത്രവും ധാർമികതയും ബോധാവബോധങ്ങളുടെ ശാസ്ത്രം, ഭിന്നലൈംഗികതകൾ, സ്ത്രീകൾ നേരിടുന്ന സാമൂഹികപ്രശ്നങ്ങൾ, ദളിത് ഫെമിനിസം, മതാനന്തരലോകം, കോഗ്നിറ്റീവ് ബയാസ്, ജ്യോതിശാസ്ത്രം, ജനിതകവിളകൾ (GMO), മീമുകളുടെ രാഷ്ട്രീയം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾക്ക് പഠനകൂട്ടായ്മ വേദിയാകും.

സജീവമായ ഓൺലൈൻ ചർച്ചകളുടേയും സംവാദങ്ങളുടേയും മതവിമർശനങ്ങളുടേയും ശാസ്ത്ര വിദ്യാഭ്യാസലേഖനങ്ങളുടേയും മാനവികതാ പ്രചരണങ്ങളുടേയുമെല്ലാം വേദിയായാണ് ഫ്രീ തിങ്കേഴ്സ് ​ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. സോഷ്യൽമീഡിയയിൽ നിന്നും പുറത്തേക്ക് ഫ്രീതിങ്കേഴ്സ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളാ ഫ്രീതിങ്കേഴ്സ് ഫോറം എന്ന സംഘടനയുമായി സഹകരിച്ച് 2014ൽ കൊച്ചിയിൽ വച്ച് ആദ്യമായി ഫ്രീതിങ്കേർസ് സയൻസ് മീറ്റ് നടത്തിയതെന്ന് ഭാരവാഹികൾ പറ‍ഞ്ഞു.

തുടർന്ന് 2015 ല്‍ തിരുവനന്തപുരത്തു വച്ചും മീറ്റ് നടന്നു. ഇതിൽ ഏറെക്കാലമായി ഈ രംഗത്തുള്ളവരും പുതുതായി പൊതുവേദികളിൽ ഇറങ്ങിയവരുമടക്കം വിവിധ സ്വതന്ത്രചിന്തകർ വിഷയങ്ങൾ അവതരിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു.