ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം: ആര്‍എസ്എസ് പ്രഭാഷകനെതിരെ ഫാദര്‍ തേലക്കാട്ടില്‍

ക്രിസ്ത്യാനികള്‍ക്കു നേരെ കൊലവിളി നടത്തിയ ആര്‍എസ്എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയരുകയാണ്. വിദ്വേഷത്തിന്റെ പ്രസംഗമാണ് ഗോപാലകൃഷ്ണന്‍ നടത്തിയതെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്

ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം: ആര്‍എസ്എസ് പ്രഭാഷകനെതിരെ ഫാദര്‍ തേലക്കാട്ടില്‍

യേശു അക്രമത്തിനു ആഹ്വാനം നല്‍കിയെന്നും രാജ്യത്തു വര്‍പദ്ധിച്ചുവരുന്ന ക്രിസ്ത്യാനികള്‍ക്കെതിരെ ആയുധമെടുക്കണമെന്നുമുള്ള ആര്‍എസ്എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സീറോമലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടില്‍ രംഗത്ത്. ഹിന്ദുമതത്തെ മലിനമാക്കുന്ന ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ എടുത്തുപയോഗിക്കുന്നത് മതമല്ല മതത്തിന്റെ മുഖംമൂടിയണിഞ്ഞ ആധിപത്യമാണെന്നു അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയുടെയും ആതിഥ്യത്തിന്റേയും ഉദാഹരണമായ ഹിന്ദുമതത്തെ മറ്റു മതങ്ങളെ തല്ലിതകര്‍ക്കുന്ന കാലൂഷ്യത്തിന്റെ മതമാക്കുന്നതു കഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

പോള്‍ തേലക്കാട്ടിന്റെ പ്രസ്താവന:

ആര്‍എസ്എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്റെ പ്രഭാഷണം ഒരിക്കല്‍ മാത്രം ഞാന്‍ കേട്ടു. ഇനി അത് എനിക്കു കേള്‍ക്കേണ്ട. അത് വെറുപ്പിന്റെ, വിദ്വേഷത്തിന്റെ പ്രഭാഷണമാണ്. അത് ആര്‍എസ്എസിന്റെ ഐഡിയോളജിയുടെ പ്രശ്‌നമാണല്ലോ. പരസ്പര വിദ്വേഷത്തിന്റെ മതമാണ് അവരുടേത്. മഹത്തായ ഹിന്ദുമതത്തെ 'ഹിന്ദുത്വ' എന്ന പേരില്‍ മലിനമാക്കി വഷളാക്കുന്നത് ഹിന്ദു സഹോദരങ്ങള്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. സഹിഷ്ണുതയുടെയും ആതിഥ്യത്തിന്റേയും മതം മറ്റു മതങ്ങളെ തല്ലിതകര്‍ക്കുന്ന കാലൂഷ്യത്തിന്റെ മതമാക്കുന്നതു കഷ്ടമാണ്.

'വാളെടുക്കുന്നവന്‍ വാളാല്‍ മരിക്കും' എന്നും 'വാള്‍ ഉറയിലിടുക' എന്നും ആവശ്യപ്പെടുന്ന യേശു തന്നെ ലൂക്കായുടെ സുവിശേഷത്തില്‍ മാത്രം 'പുറംകുപ്പായം വിറ്റു വാളു വാങ്ങട്ടെ' എന്നും പറയുന്നുണ്ട്. ഈ സുവിശേഷം വായിച്ച് അദ്ദേഹത്തിനു ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ ഒരു വാളുകിട്ടിയിരിക്കുന്നു. നീഎന്ത് അന്വേഷിക്കുന്നുവോ അതു നിനക്കു കിട്ടും- ഈ വാചകത്തില്‍ മാത്രം ആശ്രയിച്ചു കുരിശുയുദ്ധത്തിനു പോയവര്‍ ഉണ്ടായിരിക്കാം. ഭാരതത്തിലെ ക്രൈസ്തവ പാരമ്പര്യം ഈ വാളിന്റേതാണോ? 'സ്വര്‍ഗ്ഗരാജ്യം ബലവശമാണ്. ബലവാന്‍ അതു കണ്ടെത്തുന്നു' എന്ന വാചകത്തിലും അക്രമത്തിന്റെ സൂചനയുണ്ട്. തന്നിലേക്കു തിരിയുന്ന അക്രമമായിട്ടാണ് ഇതൊക്കെ വായിക്കപ്പെടുന്നത്. സ്വന്തം മതത്തെ വെറുപ്പിന്റേയും വൈരത്തിന്റേതുമാക്കുന്നവര്‍ സ്വന്തം മതത്തേയെങ്കിലും ശരിക്കു കണ്ടെത്താന്‍ പഠിക്കട്ടെ. ഇവര്‍ എടുത്തുപയോഗിക്കുന്നത് മതമല്ല; ആധിപത്യത്തിനു മതത്തിന്റെ മുഖംമൂടി നല്‍കുകയാണ്.

Read More >>