പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാംപിൽ ഭ​ക്ഷ്യവിഷബാധ; 400ഓളം സൈനികർ ആശുപത്രിയിൽ

രാത്രി ക്യാന്റീനിൽ വിതരണം ചെയ്ത മീൻകറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് സൈനികരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം ഇവരുടെ ശരീരത്തിൽ ചുവന്ന തടിപ്പും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രി, എജെ ആശുപത്രി എന്നിവിടങ്ങളിലാണ് സൈനികരെ പ്രവേശിപ്പിച്ചത്. 200ഓളം പേരാണ് മെ‍ഡിക്കൽ കോളേജിൽ മാത്രം ചികിത്സയിലുള്ളത്.

പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാംപിൽ  ഭ​ക്ഷ്യവിഷബാധ; 400ഓളം സൈനികർ ആശുപത്രിയിൽ

തിരുവനന്തപുരം പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാംപിൽ സൈനികർക്കു ഭ​ക്ഷ്യവിഷബാധ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് 400ഓളം സൈനികരെ തലസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും നില ​ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്.

രാത്രി ക്യാന്റീനിൽ വിതരണം ചെയ്ത മീൻകറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് സൈനികരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം ഇവരുടെ ശരീരത്തിൽ ചുവന്ന തടിപ്പും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രി, എജെ ആശുപത്രി എന്നിവിടങ്ങളിലാണ് സൈനികരെ പ്രവേശിപ്പിച്ചത്. 200ഓളം പേരാണ് മെ‍ഡിക്കൽ കോളേജിൽ മാത്രം ചികിത്സയിലുള്ളത്.

ഇതരസംസ്ഥാനക്കാരാണ് വിഷബാധയേറ്റവരിൽ ഭൂരിഭാ​ഗവും. സംഭവത്തെ തുടർന്ന് ​ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രിയിലെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. സൈനികരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സൂപ്രണ്ട് അറിയിച്ചു.