വിമാന നിരക്ക് വർധന തടയണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിനു കത്തയച്ചു

​​ഗൾഫ് റൂട്ടിൽ കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഏർപ്പെടുത്തണം, കൂടുതൽ സർവീസ് ആരംഭിക്കാൻ സ്വകാര്യ വിമാന കമ്പനികളെ നിർബന്ധിപ്പിക്കണം എന്നീ ആവശ്യങ്ങളും കേരളം കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ​ഗൾഫ് റൂട്ടിലെ വർധന തടഞ്ഞില്ലെങ്കിൽ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് വർധിക്കാനിടയുണ്ടെന്നും കേരളം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിമാന നിരക്ക് വർധന തടയണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിനു കത്തയച്ചു

​ഗൾഫ് മേഖലയിൽ ‌വിമാന നിരക്ക് അന്യായമായി വർധിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിനു കത്തയച്ചു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. വിമാന നിരക്കിനു പരിധി നിശ്ചയിക്കണമെന്നും കത്തിൽ പറയുന്നു.

​ഗൾഫ് റൂട്ടിൽ കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഏർപ്പെടുത്തണം, കൂടുതൽ സർവീസ് ആരംഭിക്കാൻ സ്വകാര്യ വിമാന കമ്പനികളെ നിർബന്ധിപ്പിക്കണം എന്നീ ആവശ്യങ്ങളും കേരളം കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ​ഗൾഫ് റൂട്ടിലെ വർധന തടഞ്ഞില്ലെങ്കിൽ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് വർധിക്കാനിടയുണ്ടെന്നും കേരളം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

​ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധിക്കാലം നോക്കി നിരക്കിൽ വൻവർധനയാണ് ഈയിടെ വിമാന കമ്പനികൾ വരുത്തിയത്. കേരളത്തിൽ നിന്നു ​ഗൾഫ് രാജ്യങ്ങളിലേക്ക് ഒരു ഭാ​ഗത്തേക്ക് 6000 മുതൽ 12,000 രൂപയായിരുന്നു കഴിഞ്ഞ മൂന്നുമാസമായുള്ള നിരക്ക്. മടക്ക ടിക്കറ്റടക്കം 1600-18000 രൂപ വരെയുമായിരുന്നു. എന്നാൽ സ്കൂൾ അവധി തുടങ്ങിയപ്പോൾ ഇത് ഇരട്ടിയാക്കുകയാണ് ചെയ്തത്.

Read More >>