അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയിലേക്ക് കണ്ണുനട്ട് പതിമൂന്നാം പദ്ധതിയുടെ സമീപന രേഖയുടെ കരട്

വനസംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് വനങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും വന മാനേജ്‌മെന്റ് നടപ്പിലാക്കുന്നതിനെക്കുറിച്ചും കൃത്യമായ വിശദീകരണങ്ങൾ ഉണ്ടെങ്കിലും ജലവൈദ്യുതിയിലേക്കുള്ള ഒളിഞ്ഞു നോട്ടം പ്രകടമാണ്. സംസ്ഥാനത്ത് വൈദ്യുതോത്പാദനം ഉയർത്തേണ്ടത് ഒരു അത്യാവശ്യമാണെന്നിരിക്കെ ഈ മേഖല സംസ്ഥാന സർക്കാരിനു ഏറെ സങ്കീർണമായ പ്രശ്നമായി മാറും.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയിലേക്ക് കണ്ണുനട്ട് പതിമൂന്നാം പദ്ധതിയുടെ സമീപന രേഖയുടെ കരട്

അതിരപ്പള്ളി ജലവൈദ്യത പദ്ധതി സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനിടെ പദ്ധതിയിലേക്ക് കണ്ണുനട്ട് സംസ്ഥാനത്തിന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയുടെ കരട്. സംസ്ഥാന ആസൂത്രണബോർഡ് തയ്യാറാക്കിയ വികസന പരിപാടികളിലാണ് അതിരപ്പള്ളി പദ്ധതിയുടെ സൂചനകൾ നൽകുന്നത്.

രേഖയുടെ 168 ആം ഖണ്ഡികയിൽ 'വൈദ്യുതിയും ഊർജവും' എന്ന തലക്കെട്ടിനു കീഴിൽ അണക്കെട്ടുകളെക്കുറിച്ചാണ് വിശദീകരിച്ചിരിക്കുന്നത്.

കേരളത്തിലെ ആഭ്യന്തര ഉത്പാദനത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ജലവൈദ്യുതിയെയാണ്. മൺസൂൺ മഴയാൽ സ്വാധീനിക്കപ്പെട്ടു നിൽക്കുന്നതാണെങ്കിലും ജലവൈദ്യുതി ആവർത്തിച്ചുപയോഗിക്കാവുന്ന ഊർജ സ്രോതസ്സാവുന്നു. ഈ യാഥാർഥ്യം ജലവൈദ്യുതിയെ സംബന്ധിച്ച പൊതുചർച്ചകളിൽ വേണ്ടവിധത്തിൽ സ്ഥാപിക്കപ്പെട്ടില്ല. എന്നാൽ ജലവൈദ്യുതിക്കുവേണ്ടിയുള്ള ചെറുതും ഇടത്തരവുമായ അണക്കെട്ടു നിർമാണ പദ്ധതികളുമായിപ്പോലും ബന്ധപ്പെട്ട് അനവധി നെഗറ്റീവ് കാഴ്ചപ്പാടുകളാണ് നിലനിൽക്കുന്നത്.

തുടർന്നുള്ള ഖണ്ഡികയിൽ പതിമൂന്നാം പദ്ധതിക്കാലത്ത് സൗരോർജത്തിന് പ്രാധാന്യം നൽകുമെന്ന് പറയുമ്പോൾ തന്നെ കേരളത്തിൽ ആവർത്തിച്ചുപയോഗിക്കുന്ന ഊർജത്തിന്റെ ആഭ്യന്തരോത്പാദന സാധ്യതകൾ മനസ്സിലാക്കുന്നതിനു സൂക്ഷ്മ തലത്തിലുള്ള വിശകലനം ആവശ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്.

വനസംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് വനങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും വന മാനേജ്‌മെന്റ് നടപ്പിലാക്കുന്നതിനെക്കുറിച്ചും കൃത്യമായ വിശദീകരണങ്ങൾ ഉണ്ടെങ്കിലും ജലവൈദ്യുതിയിലേക്കുള്ള ഒളിഞ്ഞു നോട്ടം പ്രകടമാണ്. സംസ്ഥാനത്ത് വൈദ്യുതോത്പാദനം ഉയർത്തേണ്ടത് ഒരു അത്യാവശ്യമാണെന്നിരിക്കെ ഈ മേഖല സംസ്ഥാന സർക്കാരിനു ഏറെ സങ്കീർണമായ പ്രശ്നമായി മാറും.

പിണറായി സർക്കാർ അധികാരത്തിലേറ്റപ്പോൾ സ്വപ്ന പദ്ധതി എന്ന നിലയിലാണ് അതിരപ്പള്ളി പദ്ധതി അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ പദ്ധതിക്കെതിരെ വ്യാപകമായ എതിർപ്പുകളാണ് ഉയർന്നത്. എൽഡിഎഫിനകത്ത് നിന്നും സിപിഐ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ചത് സിപിഐഎം - സിപിഐ ബന്ധത്തെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയിരുന്നു. വ്യാപക എതിർപ്പുള്ള സാഹചര്യത്തിൽ മുല്ലപ്പെരിയാർ പദ്ധതി മാറ്റിവെക്കുന്നതായി വൈദ്യുതി മന്ത്രി എം എം മണി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.