കേരളത്തിലെ ആദ്യ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

അനൗദ്യോഗിക ധാരണകള്‍ ഉണ്ടായ സാഹചര്യത്തില്‍ പിസി തോമസ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ ആദ്യ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

എന്‍ഡിഎയുടെ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോട്ടയം പാലായില്‍ തുറന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനൗദ്യോഗിക ധാരണകള്‍ ഉണ്ടായ സാഹചര്യത്തില്‍ പിസി തോമസ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പിസി തോമസ് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനു തന്നെ തന്നെ കോട്ടയം സീറ്റ് നല്‍കിയേക്കുമെന്നാണ് സൂചന. മറ്റ് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാത്ത സാഹചര്യത്തില്‍ പ്രചാരണം നേരത്തെ ആരംഭിച്ചത് അനുകൂലമാകുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍.

മറ്റ് മുന്നണികളെക്കാള്‍ ഒരു മുഴം മുന്‍പേ കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനുള്ള നീക്കങ്ങളാണ് എന്‍ഡിഎ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയം പാലായില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നിരിക്കുന്നത്. എന്‍ഡിഎയുടെ കേരളത്തിലെ തന്നെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണിത്.

Read More >>