കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

മല്‍സ്യവിപണന കേന്ദ്രത്തില്‍ വലയും മറ്റു മല്‍സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഓല ഷെഡ്ഡായതിനാല്‍ പെട്ടെന്നുതന്നെ തീയുയര്‍ന്നു. ഇത് പിന്നീട് കൂടുതല്‍ ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകളോളം നീണ്ട പ്രയ്തനത്തെത്തുടര്‍ന്നാണ് തീയണയ്ക്കാന്‍ കഴിഞ്ഞത

കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം


കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ അര്‍ധരാത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. മല്‍സ്യവിപണന കേന്ദ്രത്തില്‍ വലയും മറ്റു മല്‍സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഓല ഷെഡ്ഡായതിനാല്‍ പെട്ടെന്നുതന്നെ തീ ഉയര്‍ന്നു. ഇത് പിന്നീട് കൂടുതല്‍ ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകളോളം നീണ്ട പ്രയ്തനത്തെത്തുടര്‍ന്നാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് പ്രാഥമിക നിഗമനം.

കോഴിക്കോട്ടെ പ്രധാന മത്സ്യ വിപണന കേന്ദ്രമാണ് ചാലിയം. തീപടര്‍ന്നപ്പോള്‍ മല്‍സ്യം കൊണ്ടുപോകാനെത്തിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെയുണ്ടായിരുന്നു. ആറോളം വാഹനങ്ങളിലേക്കു തീ പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിച്ചതിനു ശേഷം വാഹനങ്ങള്‍ അവിടെനിന്നു മാറ്റി. ബോട്ടുകള്‍ക്ക് ആവശ്യമായ മണ്ണെണ്ണ സൂക്ഷിക്കുന്ന ഷെഡ്ഡിലേക്ക് തീപടരാതിരുന്നത് കൂടുതല്‍ ദുരന്തം ഒഴിവാക്കി.സമീപത്തുള്ള വനംവകുപ്പിന്റെ ഭൂമിയിലേക്ക് തീ പടരുന്നതും യഥാസമയം തടഞ്ഞു നിര്‍ത്താനായി.

കോഴിക്കോട് നഗരത്തിനോട് ചേര്‍ന്ന് പലഭാഗങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ചെറിയ തോതില്‍ തീപിടുത്തം ഉണ്ടായിരുന്നു. കഴിഞ്ഞമാസമാണ് മിഠായിത്തെരുവില്‍ വന്‍ പിടുത്തത്തില്‍ ജൗളിക്കട കത്തി നശിച്ചത്.

Read More >>