സിഐഎ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെ കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടുത്തം: തീ പടരുന്നു

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍, ഫുഡ്‌കോര്‍ട്ട് തുടങ്ങി ആള്‍ത്തിരക്കേറിയ നാലാം നില പൂര്‍ണ്ണമായി കത്തി നശിച്ചു.

സിഐഎ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെ കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടുത്തം: തീ പടരുന്നു

ഒബ്‌റോണ്‍ മാളില്‍ വന്‍തീപിടുത്തം. നാലാം നില പൂര്‍ണ്ണമായും കത്തി നശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ആദ്യ മാളാണ്.

ഇടപ്പള്ളി വൈറ്റില ബൈപ്പാസില്‍ പാലാരിവട്ടത്താണ് മാള്‍ സ്ഥിതി ചെയ്യുന്നത്. മാളിലെ തീപിടുത്തം നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും പരാജയപ്പെട്ടിരിക്കുന്നു. നാലാം നിലയിലെ തീപിടുത്തം മറ്റു നിലകളിലേയ്ക്കും പരക്കുകയാണ്.

പിവിആര്‍ സിനിമാക്‌സ്, ഫുഡ്കോര്‍ട്ട് തുടങ്ങി ആള്‍ത്തിരക്കുള്ള നിലയാണ് കത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് മാളില്‍ തീപിടുത്തം ഉണ്ടാകുന്നത്. ആദ്യം തീ കണ്ടത് ഫുഡ്‌കോര്‍ട്ടിലാണെന്നാണ് പ്രാഥമിക നിഗമനം.