പെമ്പിളൈ ഒരുമൈ സമരപ്പന്തലിൽ സംഘർഷം; പ്രശ്നക്കാർ സിപിഐഎമ്മുകാരെന്ന് ​ഗോമതി

ആം ആദ്മി പ്രവർത്തകരും നാട്ടുകാരെന്ന് അവകാശപ്പെട്ടുവന്ന ചിലരും തമ്മിലാണ് സംഘർഷം അരങ്ങേറിയത്. ആം ആദ്മി പ്രവർത്തകർ ഇവിടെ സമരം ചെയ്യേണ്ടെന്നു പറഞ്ഞായിരുന്നു സംഘർഷം. മൂന്നാറിലെ ആളുകൾ സമരം ചെയ്യുമ്പോൾ പുറത്തുനിന്നു വന്ന് ആരും സമരം ചെയ്യേണ്ടെന്നും അവരിൽ ചിലർ പറഞ്ഞു. എഎപിക്കാര് ഇവിടെ വന്ന് ഷോ കാണിക്കേണ്ടെന്നും ഇവിടുത്തെ കാര്യം നോക്കാൻ ഇവിടുള്ളവർക്ക് അറിയാമെന്നുമായിരുന്നു അതിലൊരാളുടെ വാദം. ഇതിനിടെ, സമരപ്പന്തൽ പാെളിക്കാൻ ഇവരിൽ ചിലർ ശ്രമം നടത്തി.

പെമ്പിളൈ ഒരുമൈ സമരപ്പന്തലിൽ സംഘർഷം; പ്രശ്നക്കാർ സിപിഐഎമ്മുകാരെന്ന് ​ഗോമതി

മൂന്നാറിൽ പെമ്പിളൈ ഒരുമൈ സമരപ്പന്തലിൽ സംഘർഷം. ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പിന്തുണ വേണ്ടെന്ന് ​ഗോമതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘർഷം. ആം ആദ്മി പ്രവർത്തകരും നാട്ടുകാരെന്ന് അവകാശപ്പെട്ടുവന്ന ചിലരും തമ്മിലാണ് സംഘർഷം അരങ്ങേറിയത്.

ആം ആദ്മി പ്രവർത്തകർ ഇവിടെ സമരം ചെയ്യേണ്ടെന്നു പറഞ്ഞായിരുന്നു സംഘർഷം. മൂന്നാറിലെ ആളുകൾ സമരം ചെയ്യുമ്പോൾ പുറത്തുനിന്നു വന്ന് ആരും സമരം ചെയ്യേണ്ടെന്നും അവരിൽ ചിലർ പറഞ്ഞു. എഎപിക്കാര് ഇവിടെ വന്ന് ഷോ കാണിക്കേണ്ടെന്നും ഇവിടുത്തെ കാര്യം നോക്കാൻ ഇവിടുള്ളവർക്ക് അറിയാമെന്നുമായിരുന്നു അതിലൊരാളുടെ വാദം. ഇതിനിടെ, സമരപ്പന്തൽ പാെളിക്കാൻ ഇവരിൽ ചിലർ ശ്രമം നടത്തി.


അതേസമയം, പ്രശ്നം ഉണ്ടാക്കിയവർ സിപിഐഎമ്മുകാരാണെന്നും തങ്ങളുടെ സമരം തകർക്കാനും ആം ആദ്മി പ്രവർത്തകരെ ഒഴിവാക്കിയ ശേഷം തങ്ങളെ അടിച്ചുകൊല്ലാനാണ് അവരുടെ ശ്രമമെന്നും ​പെമ്പിളൈ ഒരുമൈ നേതാവ് ​ഗോമതി പറഞ്ഞു. ആം ആദ്മി പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ടെന്നും എന്നാൽ അവർ നിരാഹാരം ഇരിക്കില്ലെന്നും ​ഗോമതി പറഞ്ഞു.


സംഘർഷം മൂർച്ഛിച്ചതോടെ പൊലീസെത്തിയാണ് സ്ഥിതി അൽപ്പമെങ്കിലും ശാന്തമാക്കിയത്. സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്.

Story by