വെള്ളം 2401.60 അടിയായി: ചെറുതോണി ഡാമിലെ അഞ്ചാമത്തെ ഷട്ടറും തുറന്നു

അഞ്ചാമത്തെ ഷട്ടറും തുറന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്. പെരിയാറിന്റെ തീരത്തു നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനു ശേഷമാണ് മുഴുവൻ ഷട്ടറുകളും തുറന്നത്.

വെള്ളം 2401.60 അടിയായി: ചെറുതോണി ഡാമിലെ അഞ്ചാമത്തെ ഷട്ടറും തുറന്നു

ശക്തമായ മഴയും നീരൊഴുക്കും തുടരുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. ഇന്നലെ വൈകീട്ടോടെ രണ്ടും മൂന്നും ഷട്ടറുകൾ തുറന്ന് ട്രയൽ റൺ തുടർന്നിരുന്നു. നിലവിൽ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ടെണ്ണം 50 സെന്റി മീറ്ററുമാണ് ഉയർത്തിയിരുന്നത്. ഇതോടെ സെക്കൻഡിൽ 4,00,000 ലക്ഷം ലീറ്റർ (400 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു പോകുന്നത്.

അഞ്ചാമത്തെ ഷട്ടറും തുറന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്. പെരിയാറിന്റെ തീരത്തു നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനു ശേഷമാണ് മുഴുവൻ ഷട്ടറുകളും തുറന്നത്. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. ഒരു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.60 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിയിൽ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.

ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം എം മണിയും കളക്ടറും പറഞ്ഞിരുന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടർന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 നാണ് ആദ്യത്തെ ഷട്ടർ ഉയർത്തി ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. 1981നാണ് ഇതിനു മുമ്പ് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നത്. അന്ന് ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നിട്ടത്.

Read More >>