തമിഴ്‌നാട് കര്‍ഷകരുടെ മാതൃകയില്‍ തലയോട്ടി അണിഞ്ഞ് പാലക്കാട് കര്‍ഷകസമരം

സമരങ്ങളെ സര്‍ക്കാരും മാധ്യമങ്ങളും അവഗണിക്കുന്നുവെന്ന തോന്നലിലാണ് തലയോട്ടി അണിഞ്ഞുള്ള സമരത്തിന് പാലക്കാട്ട് കര്‍ഷകര്‍ മുതിർന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന നാളുകളില്‍ തമിഴ്‌നാട് കര്‍ഷകരുടെ മാതൃകയില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

തമിഴ്‌നാട് കര്‍ഷകരുടെ മാതൃകയില്‍ തലയോട്ടി അണിഞ്ഞ്  പാലക്കാട് കര്‍ഷകസമരം

തമിഴ്‌നാട് കര്‍ഷകര്‍ ഡല്‍ഹിയില്‍ നഗ്നരായും തലയോട്ടി അണിഞ്ഞും നടത്തിയ സമരങ്ങളുടെ മാത്യകയില്‍ കേരളത്തിലും കര്‍ഷക സമരം. കര്‍ഷകരുടെ ദുരിതങ്ങള്‍ അടിയന്തിരമായി പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം പാലക്കാടന്‍ കര്‍ഷകമുന്നേറ്റ സമിതിയുടേയും ജലാവകാശ സമിതിയുടേയും നേതൃത്വത്തില്‍ കര്‍ഷകര്‍ കലക്ട്രേറ്റിന് മുന്നില്‍ തലയോട്ടി അണിഞ്ഞ് ധര്‍ണ നടത്തി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന നാളുകളില്‍ തമിഴ്‌നാട് കര്‍ഷകരുടെ മാതൃകയില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.


കര്‍ഷകന്റെ കടങ്ങള്‍ മുഴുവന്‍ എഴുതി തള്ളുക,അവരുടെ കുടുംബത്തിനു വരുമാനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, കിടപ്പാടവും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് അവസാനിപ്പിക്കുക,jib ജലസുരക്ഷ നല്‍കുക, കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

തലയോട്ടി അണിഞ്ഞ് കഴിഞ്ഞ ദിവസം കലക്ട്രേറ്റിന് മുന്നില്‍ കര്‍ഷകര്‍ പ്രതീകാത്‌മക സമരമാണ് നടത്തിയത്. സാധാരണ കര്‍ഷക സമരങ്ങളെ സര്‍ക്കാരും മാധ്യമങ്ങളും അവഗണിക്കുന്നുവെന്ന തോന്നലിലാണ് നഗ്നരായും തലയോട്ടി അണിഞ്ഞുമുള്ള സമരത്തിന് കര്‍ഷകര്‍ മുതിരുന്നത്.