ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്രശ്നം; സമര സമിതി മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് ഉപരോധിച്ചു

ജനവാസ കേന്ദ്രത്തിൽ അശാസ്ത്രീയമായി സ്ഥാപിച്ച പ്ലാന്റിൽ നിന്നും കക്കൂസ് മാലിന്യമുൾപ്പെടെ കിണറുകളിലേക്ക് കലരുന്നതിനെത്തുടർന്ന് കിണർ വെള്ളത്തിൽ അപകടകരമായ നിലയിൽ കോളിഫോമിക് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നേവൽ അക്കാദമിക്ക് മുന്നിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിലും പൊതുജനാരോഗ്യസമിതിയുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നെങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ നടപടികളൊന്നും ഉണ്ടായില്ല.

ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്രശ്നം; സമര സമിതി മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് ഉപരോധിച്ചു

ഏഴിമല നാവിക അക്കാദമിയിലെ മലിനജല പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് രാമന്തളി നിവാസികൾ സമര സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിലെ മലിനീകരണ നിയന്ത്രണ ഓഫീസ് ഉപരോധിച്ചു. ജനവാസ കേന്ദ്രത്തിൽ അശാസ്ത്രീയമായി സ്ഥാപിച്ച പ്ലാന്റിൽ നിന്നും കക്കൂസ് മാലിന്യമുൾപ്പെടെ കിണറുകളിലേക്ക് കലരുന്നതിനെത്തുടർന്ന് കിണർ വെള്ളത്തിൽ അപകടകരമായ നിലയിൽ കോളിഫോമിക് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

സമരക്കാരുമായി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ചർച്ചക്ക് തയ്യാറായെങ്കിലും പ്ലാന്റ് അടച്ചുപൂട്ടണമെന്ന ആവശ്യമടക്കം നിരാകരിച്ചതിനാൽ സമരം തുടർന്നു. പിന്നീട് പോലീസ് എത്തി സമരക്കാരെ പോലീസ് എത്തി അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. സമരക്കാർ പോലീസ് സ്റ്റേഷനിൽ കുത്തിരുന്നു പ്രതിഷേധിച്ചു.

നേരത്തെ നേവൽ അക്കാദമിക്ക് മുന്നിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിലും പൊതുജനാരോഗ്യസമിതിയുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നെങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ നടപടികളൊന്നും ഉണ്ടായില്ല. നീതികിട്ടും വരെ പയ്യന്നൂരിൽ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

Read More >>