മന്ത്രി ടി പി രാമകൃഷ്ണന്റെ നിലയില്‍ മാറ്റമില്ല; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. 48 മണിക്കൂര്‍ കഴിയാതെ ആരോഗ്യ പുരോഗതി പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ശ്വസിക്കുന്നത്.

മന്ത്രി ടി പി രാമകൃഷ്ണന്റെ നിലയില്‍ മാറ്റമില്ല; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ നിലയില്‍ മാറ്റമില്ല. ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. 48 മണിക്കൂര്‍ കഴിയാതെ ആരോഗ്യ പുരോഗതി പറയാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ശ്വസിക്കുന്നത്. ഇന്നലെ രാവിലെയാണ് മന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഇപ്പോഴും അദേഹം അബോധവസ്ഥയില്‍ത്തന്നെയാണ്. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണമുണ്ട്.
Read More >>